മുഴുവന്‍ സ്ത്രീകളും കന്യകാത്വ പരിശോധന നടത്തി പൂഞ്ഞാര്‍ എം എല്‍ എയ്ക്ക് സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കണമെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം: (www.kvartha.com 12.09.2018) കേരളത്തിലെ മുഴുവന്‍ സ്ത്രീകളും കന്യകാത്വ പരിശോധന നടത്തി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന് സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി പി സി ജോര്‍ജിനെതിരെ തിരിഞ്ഞത്.
ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ മാത്രം ഇനി മേലില്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ടാല്‍ മതിയെന്നും അല്ലാത്തപക്ഷം അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരുമെന്നും കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മള്‍ നിരന്തരം ഇടപെടേണ്ടതെന്നും അവര്‍ക്ക് തരിപോലും കളങ്കമേശാന്‍ നമ്മളായിട്ട് ഇടയുണ്ടാക്കരുതെന്നും ശാരദക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മള്‍ പെട്ടെന്നു തന്നെ കന്യകാത്വ ചാരിത്രൃ പരിശോധനകള്‍ നടത്തി പൂഞ്ഞാര്‍ MLA ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടു നല്‍കുക..
ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ മാത്രം ഇനി മേലില്‍ പൊതുക്കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി. അല്ലെങ്കില്‍ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടുപിടിച്ചു വരും...കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മള്‍ നിരന്തരം ഇടപെടേണ്ടത്.. അവര്‍ക്ക് തരിപോലും കളങ്കമേശാന്‍ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.
ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാന്‍ വകുപ്പില്ലെങ്കില്‍ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലില്‍ കേള്‍പ്പിക്കില്ലെന്ന് ചാനലുകള്‍ക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നില്‍ക്കാന്‍ പാടില്ല.
ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീര്‍ക്കുന്നത് അയാള്‍ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതല്‍ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട്..
ഭോഷ്‌കിന്റെ അപ്പന്‍ !!!!! എന്തൊരു കിടിലന്‍ പ്രയോഗം..

Keywords: Saradakutty's Facebook post against pc george, Thiruvananthapuram, News, Facebook, Post, Controversy, P.C George, Criticism, Women, Kerala.
Powered by Info News For You

Comments
Post a Comment