വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട അക്രമങ്ങളിലേക്ക് നയിക്കുന്നു: പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സാപ്പ്

 
ന്യൂഡല്‍ഹി (www.evisionnews.co) : വ്യാജ വാര്‍ത്തകള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു വേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സാപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പേരില്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് വാട്‌സാപ്പ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്‌സാപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് നിയമനം നടത്തിയിരിക്കുന്നത്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?