ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവ എഴുത്തുകാരി സോഫിയ ലോയിസിനു ജാമ്യം
ചെന്നൈ: (www.kvartha.com 04.09.2018) ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ സോഫിയ ലോയിസിനു ജാമ്യം. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണു തൂത്തുക്കുടി കോടതിയില്‍നിന്നു സോഫിയയ്ക്കു ജാമ്യം ലഭിച്ചത്.
കഴിഞ്ഞദിവസം തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ചതിനുമാണു യുവ എഴുത്തുകാരിയും ഗവേഷണ വിദ്യാര്‍ഥിനിയുമായ സോഫിയയെ പോലീസ് അറസ്റ്റ് ചെയ്തത്.
കലാപത്തിനു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണു സോഫിയയ്‌ക്കെതിരെ ചുമത്തിയത്. സോഫിയയ്ക്കു പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരും? എന്നെയും അറസ്റ്റ് ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
മകളോടു തമിഴസൈ സൗന്ദര്‍രാജന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി സോഫിയയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സോഫിയയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരിലാണ് സോഫിയയ്‌ക്കെതിരെ കേസെടുത്തിരുന്നത്. തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേയ്‌ക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Arrested for Saying 'Fascist BJP Govt Down, Down' in Front of Party's Tamil Nadu Chief, Stalin Repeats Slogan, Chennai, News, Arrested, Police, Bail, Court, Protesters, Trending, Complaint, National.

Powered by Info News For You

Comments
Post a Comment