പിലാങ്കട്ട ബേസിക് സ്‌കൂളിലെ എന്‍ നിര്‍മ്മല്‍കുമാറിനും ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ എം കെ ചന്ദ്രശേഖരനും സംസ്ഥാന അധ്യാപക അവാര്‍ഡ്, മികച്ച പിടിഎക്കുള്ള പുരസ്‌കാരത്തിലും ചെര്‍ക്കള സെന്‍ട്രലിന് നേട്ടം
കാസര്‍കോട്: (www.kasargodvartha.com 01.09.2018) സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു. കാസര്‍കോട്ടെ രണ്ട് അധ്യാപകര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ അധ്യാപകന്‍ എന്‍ നിര്‍മല്‍കുമാറും ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ എം കെ ചന്ദ്രശേഖരനുമാണ് ജില്ലയില്‍ നിന്നും അവാര്‍ഡിനര്‍ഹരായത്. സംസ്ഥാനത്തെ മികച്ച പിടിഎക്കുള്ള പുരസ്‌കാരത്തിനും ചെര്‍ക്കള സെന്‍ട്രല്‍ അര്‍ഹരായത് സ്‌കൂളിന് ഇരട്ടനേട്ടമായി. മികച്ച നാലാമത്തെ പി ടി എ ആയാണ് ചെര്‍ക്കള സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച പ്രഭാഷകനും ട്രൈയിനറുമായ നിര്‍മല്‍കുമാറിനിത് അര്‍ഹതയ്ക്കുള്ള അംഗീകാരം
കാസര്‍കോട്: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ അധ്യാപകന്‍ എന്‍ നിര്‍മല്‍കുമാര്‍ അധ്യാപന രംഗത്ത് 26 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കാഡകത്തെ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പരേതനായ പി കെ മാധവന്‍ നമ്പ്യാര്‍ - രാധ ദമ്പതികളുടെ മകനാണ് നിര്‍മല്‍കുമാര്‍.
വിദ്യാഭ്യാസ വകുപ്പിലെ റിസോഴ്‌സ് പേഴ്‌സണായിരുന്ന ഇദ്ദേഹം മികച്ച പ്രഭാഷകനും ട്രൈയിനറുമാണ്. നിരവധി വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കു മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ തിയേറ്റര്‍ എന്ന ആശയം നടപ്പിലാക്കിയതിനു പിന്നിലും ഇദ്ദേഹത്തിന്റെ പ്രയത്‌നമുണ്ട്. വിദ്യാഗിരി യു പി സ്‌കൂള്‍, മുഗു, പെരഡാല സ്‌കൂളുകളിലും നേരത്തെ ജോലി ചെയ്തിരുന്നു. പൈക്ക എയുപി സ്‌കൂള്‍ അധ്യാപിക ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അഞ്ജിത, അനഖ.
പ്രധാനാധ്യാപകനും പിടിഎയ്ക്കും പുരസ്‌കാരം ലഭിച്ചത് ചെര്‍ക്കളയ്ക്ക് ഇരട്ടിമധുരമായി
കാസര്‍കോട്: പ്രധാനാധ്യാപകനും പിടിഎയ്ക്കും പുരസ്‌കാരം ലഭിച്ചത് ചെര്‍ക്കളയ്ക്ക് ഇരട്ടിമധുരമായി. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം കെ ചന്ദ്രശേഖരന് മികച്ച അധ്യാപക അവാര്‍ഡും സ്‌കൂളിന് സംസ്ഥാനത്തെ മികച്ച പി ടി എ ക്കുള്ള നാലാം സ്ഥാനവും ആണ് ലഭിച്ചത്.
കോട്ടയം മണിമല കോട്ടയ്ക്കല്‍ സ്വദേശിയായ ചന്ദ്രശേഖരന്‍ നായര്‍ ഇതേ വിദ്യാലയത്തിലെ ശാസ്ത്ര അധ്യാപകനായിരുന്നു. 13 വര്‍ഷം ജില്ല ശാസ്ത്ര ക്ലബ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹമടക്കമുള്ളവരുടെ ശ്രമഫലമായിരുന്നു ഇന്നത്തെ രീതിയില്‍ ശാസ്ത്ര ക്ലബുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. നേരത്തേ ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആദൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടുക്കത്ത്ബയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിരുന്നു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഇംഗ്ലീഷ് അധ്യാപിക ജി വത്സലകുമാരിയാണ് ഭാര്യ. മക്കള്‍: ശില്പ നായര്‍, സാന്ദ്ര നായര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: N Nirmal Kumar, MK Chandrashekharan, Kasaragod, News, Award, Pilicode, Cherkala, N Nirmal Kumar and MK Chandrashekharan bags state teachers award .

Powered by Info News For You

Comments
Post a Comment