സാഫ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയില്‍; മാലിദ്വീപിനെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

ധാക്ക: (www.kvartha.com 09.09.2018) എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാലിദ്വീപിനെ വീഴ്ത്തി ഇന്ത്യയ്ക്ക് സാഫ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ ഇതേ സ്‌കോറിന് ശ്രീലങ്കയെയും പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ ജയങ്ങളോടെ ഇന്ത്യ സെമിയില്‍ കടന്നു.

ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. 36 ാം മിനുട്ടില്‍ നിഖില്‍ പൂജാരി , 44ാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് എന്നിവരാണ് ഗോള്‍ നേടിയത്. ബുധനാഴ്ച നടക്കുന്ന സെമി മത്സരങ്ങളില്‍ ഇന്ത്യ പാക്കിസ്ഥാനെയും നേപ്പാള്‍ മാലിദ്വീപിനെയും നേരിടും.



Keywords: World, News, Football, Saff Football, Sports, Bangladesh, India, India beat Maldives 2-0 in SAFF Cup, to face Pakistan in semi final 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?