സ്‌കൂള്‍ കോമ്പൗണ്ടില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു; കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ്, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 18.09.2018) സ്‌കൂള്‍ കോമ്പൗണ്ടില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് വാഹനം തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ്. ലാത്തിയടിയില്‍ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. സ്‌കൂളില്‍ ചൊവ്വാഴ്ച സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പടക്കം പൊട്ടിച്ചത്. ഇതേ തുടര്‍ന്ന് വന്‍ പുക പടലം ഉയര്‍ന്നതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു വാന്‍ നിറയെ പോലീസെത്തി വിദ്യാര്‍ത്ഥിയെ ക്യാമ്പസില്‍ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.



കുട്ടിയെയും കൊണ്ട് പോലീസ് വാഹനം പോകുമ്പോഴാണ് ഗേറ്റില്‍ വെച്ച് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പോലീസ് വാഹനം തടഞ്ഞത്. കുട്ടിയെ വിട്ടയക്കണമെന്നും എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാവുന്നതാണെന്നും അറിയിച്ചെങ്കിലും കുട്ടിയെ മോചിപ്പിക്കാന്‍ പോലീസ് തയ്യാറായില്ല. ആവശ്യപ്പെട്ടിട്ടും കുട്ടികള്‍ പിരിഞ്ഞുപോകാതിരുന്നതോടെയാണ് നാലു വണ്ടി പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തിയത്.

സ്‌കൂളിന് പുറത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരവധി കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, school, Chemnad, Students, Police lathi charge in School Compound
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?