ലോക വിനോദസഞ്ചാരദിനം; മംഗലം ഡാമിന് അവഗണന മാത്രം
വടക്കഞ്ചേരി: (www.kvartha.com 27.09.2018) ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ സന്ദര്‍ശകരാല്‍ നിറയുമ്പോഴും ടൂറിസ്റ്റ്‌കേന്ദ്രമായ മംഗലം ഡാമിനോട് അവഗണന മാത്രം. വിനോദസഞ്ചാരകേന്ദ്രമായി ഡിടിപിസി പ്രഖ്യാപിച്ചിട്ടും മംഗലം ഡാമിലേക്ക് സന്ദര്‍ശകരെത്താത്തതാണ് മംഗലം ഡാമിനെ അവഗണനയുടെ നേര്‍സാക്ഷ്യമാക്കുന്നത്. ആഘോഷങ്ങളോ അവധിദിനങ്ങളോ വരുമ്പോള്‍ മാത്രമാണ് മംഗലംഡാമിലേക്ക് അല്‍പം വിനോദസഞ്ചാരികളെത്തുന്നത്.
കഴിഞ്ഞമാസമുണ്ടായ പ്രളയത്തില്‍ ശക്തമായ മഴ ലഭിച്ചതിനാല്‍ ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ കൂട്ടത്തില്‍ മംഗലംഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു. എന്നാല്‍ മലമ്പുഴയിലെ ഷട്ടറുകള്‍ തുറന്നത് കാണാന്‍ സന്ദര്‍ശകര്‍ അണപൊട്ടിയൊഴുകിയപ്പോള്‍ മംഗലംഡാമിന്റെ ഷട്ടറുകള്‍ തുറന്നതു കാണാന്‍ കുറച്ച് ആളുകള്‍ മാത്രമാണ് എത്തിയത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വാദനത്തിനായി ദൃശ്യചാരുതയാര്‍ന്ന കാഴ്ചകളൊരുക്കാന്‍ അധികൃതര്‍ക്കോ ജനപ്രതിനിധികള്‍ക്കോ താല്‍പര്യമില്ലാത്തതാണ് മംഗലംഡാമിനെ സന്ദര്‍ശകര്‍ കൈയൊഴിയാന്‍ കാരണമാവുന്നത്.
ഗോവിന്ദാപുരം - വടക്കഞ്ചേരി സംസ്ഥാനപാതയിലും പാലക്കാട് - തൃശ്ശൂര്‍ ദേശീയപാതയിലുമായി മംഗലം ഡാമിലേക്ക് തിരിയുന്നിടത്ത് മുടപ്പല്ലൂര്‍ ജംഗ്ഷനിലുമൊക്കെ മതിയായ ബോര്‍ഡുകളോ മറ്റോ സ്ഥാപിച്ചാല്‍ തന്നെ ഇതിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാവുമെന്നുമാത്രമല്ല സന്ദര്‍ശകരുടെ വരവിലും വര്‍ദ്ധനവുണ്ടാകും.
ജില്ലയിലെ മറ്റുള്ള അണക്കെട്ടുകളെയപേക്ഷിച്ച് പ്രകൃതിസൗന്ദര്യത്തിന്റെ വശ്യചാരുതയും നയനമനോഹരമായ കാഴ്ചകളും കൊണ്ട് അനുഗ്രഹീതമാണ് മംഗലം ഡാം. മാത്രമല്ല കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന മാമലകള്‍, വെള്ളിക്കൊലുസുപോലെ നീരൊഴുക്കുകള്‍, പച്ചപ്പ് നിറഞ്ഞ ദ്വീപ്, ചാലക്കുടി പുഴ തുടങ്ങുന്ന കുഞ്ചിയാര്‍പതി, റബ്ബര്‍തോട്ടങ്ങള്‍, തിപ്പിലികയം എന്നിവയെല്ലാം മംഗലം ഡാമിനെ മറ്റുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുമ്പോഴും ഇവിടെ സന്ദര്‍ശകരുടെ വരവു കുറഞ്ഞതാണ് പരിതാപകരം.
മംഗലം ഡാം ഉദ്യാന നവീകരണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 ന് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തികള്‍ക്കു ഒച്ചിന്റെ വേഗതയാണ്. അഞ്ചുവര്‍ഷം മുമ്പ് നാലരക്കോടി ചിലവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ സംരക്ഷണമില്ലാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ്. പ്രവേശനഫീസ് നല്‍കി ഡാമിനകത്തേക്കു പോകുന്നവര്‍ പലരും നിരാശരായാണ് മടങ്ങുന്നത്.
1956ല്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ 97 ലക്ഷം രൂപ ചിലവിട്ടാണ് അണക്കെട്ടും പൂന്തോട്ടവും ദീപാലങ്കാരങ്ങളും നിര്‍മ്മിച്ചത്. കുട്ടികളുടെ പാര്‍ക്ക് മംഗലം ഡാം സൈറ്റിലേക്ക് മാറ്റാനുള്ള തീരുമാനവും ഇവിടെയെത്തുന്നവരെ ദുരിതത്തിലാക്കും. കുട്ടികളുടെ പാര്‍ക്ക് കാടുമൂടിയതും കുന്നിന്‍മുകളിലെ ബംഗ്ലാവ് തകര്‍ന്നതും കളിയുപകരണങ്ങള്‍ നശിച്ചതുമെല്ലാം മംഗലം ഡാമിലെത്തുന്ന സന്ദര്‍ശകരെ നിരാശരാക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, palakkad, News, Travel & Tourism, Dam, Mangalam Dam, September 27: World Tourism Day; No facilities in Mangalam Dam

Powered by Info News For You

Comments
Post a Comment