വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അസി.പ്രൊഫസറെ കോളജില്‍ നിന്നും പുറത്താക്കി; തന്നെ കുടുക്കിയതാണെന്ന് അധ്യാപകന്‍
കോട്ടയം: (www.kvartha.com 08.09.2018) വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അസി.പ്രൊഫസറെ കോളജില്‍ നിന്നും പുറത്താക്കി. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അരുവിത്തുറ സെന്റ് തോമസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ. മനു മങ്ങാട്ടിനെയാണ് കോളജില്‍ നിന്നു പുറത്താക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും നിരവധി പുസ്തകങ്ങളും കവിതകളും രചിച്ച് പ്രശസ്തനാണ് മനു മങ്ങാട്ട്.
വാഗമണ്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കോളജിലും വീട്ടിലും അസ്വസ്ഥയായി പെരുമാറിയ വിദ്യാര്‍ത്ഥിനിയെ കണ്ട് സംശയം തോന്നിയ സഹപാഠികളുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോളജ് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.
കോളജ് മാനേജ്‌മെന്റിന് ലഭിച്ച പരാതി പോലീസിന് കൈമാറി. ഇതിനിടെ ഒളിവില്‍ പോയ അധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. കോളജ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതോടെ ആദ്യം സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് പുറത്താക്കുകയുമായിരുന്നു.
ലൈംഗിക പീഡനകേസില്‍ തന്നെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്നും താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പുറത്താക്കപ്പെട്ട അധ്യാപകന്‍ മനു പറയുന്നത് . ഇതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നെ പുറത്താക്കികൊണ്ടുള്ള നോട്ടീസില്‍ നിരത്തിയിട്ടുള്ള കാരണങ്ങള്‍ തികച്ചും അസംബന്ധമാണ്. മറ്റൊരാളെ എന്റെ പോസ്റ്റില്‍ നിയമിക്കാന്‍ വേണ്ടിയാണ് മാനേജ്‌മെന്റ് തന്നെ പുറത്താക്കിയത്.
മികച്ച അധ്യാപകനായിരുന്നു. കുട്ടികള്‍ക്ക് ഏറെ ഇഷ്ടവുമായിരുന്നു. ഇതിന്റെ അസൂയ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. നീതിക്കുവേണ്ടി കോടതിയെ സമീപിക്കും. ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പറയുന്ന പരാതിയില്‍ വസ്തുതയുണ്ടെന്നു പറയുന്ന പെണ്‍കുട്ടി പീഡിക്കപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.
ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പറയുന്ന ദിവസം ഞാന്‍ കോളജില്‍ പഠിപ്പിക്കുകയായിരുന്നു എന്നതിന് തെളിവാണ് ഹാജര്‍ ബുക്കില്‍ ഒപ്പിട്ടിരിക്കുന്നത്. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും മനു പറഞ്ഞു.

Keywords: Teacher suspended for molesting student,Kottayam, News, Student, Molestation, Complaint, Suspension, Teacher, Complaint, Parents, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment