പിതാവിന് ഡയാലിസിസിനായി ഒപ്പം ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.09.2018) പിതാവിന് ഡയാലിസിസിനായി ഒപ്പം ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പിരിക്കയിലെ മുഹമ്മദ് സൈദാലിയുടെ മകള്‍ ജുവൈരിയ (17)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പിതാവിന് ഡയാലിസിസ് നടത്താനായി ഒപ്പം വന്നതായിരുന്നു ജുവൈരിയ. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജുവൈരിയ നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ജുവൈരിയയ്ക്ക് ഈ വര്‍ഷം അസുഖത്തെ തുടര്‍ന്ന് സ്‌കൂളിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ചെമ്പിരിക്കയിലെ വീട്ടിലെത്തിച്ചു. വൈകിട്ടോടെ ചെമ്പരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മാതാവ്: പരേതയായ ഉമ്മാലി. സഹോദരങ്ങള്‍: മഅ്ഷൂഖ്, മര്‍വാന്‍, മഅ്‌റൂഫ്, മുബഷിര്‍, ജുമൈറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Obituary, Chembarika, Chemnad, Student, 17 year old girl died after illness
  < !- START disable copy paste -->17 year old girl died after illness


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?