ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ ആശങ്ക വേണ്ട; മലയാളികളെല്ലാം സുരക്ഷിതരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 25.09.2018) ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ ആശങ്ക വേണ്ടെന്നും മലയാളികളെല്ലാം സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പിണരായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഹിമാചലിലെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഏതാനും മലയാളികളെ രക്ഷപ്പെടുത്തി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഹിമാചലിലെ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ അറിയിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Kerala, Chief Minister, News, Pinarayi Vijayan, Flood, Himachal Pradesh flood: Malayalees in safe zone: Official

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Chief Minister, News, Pinarayi Vijayan, Flood, Himachal Pradesh flood: Malayalees in safe zone: Official  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?