മുഅല്ലിംകള്‍ പവിത്രമായ പൈതൃകം കാത്തുസൂക്ഷിക്കുന്നവര്‍: എം.എസ് തങ്ങള്‍ മദനി
ചെര്‍ക്കള (www.evisionnews.co): മുഅല്ലിംകള്‍ പവിത്രമായ പൈതൃകം കാത്തുസൂക്ഷിക്കുന്നവരും പാരമ്പര്യ തനിമയോടെ പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയും ചെയ്യുന്നവരാണെന്ന് സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട അഭിപ്രായപ്പെട്ടു. മദ്രസ പ്രസ്ഥാനം മുസ്ലിം ലോകത്ത് ഒരിടത്തും തുല്യത കണ്ടെത്താനാകാത്ത അത്ഭുതകരവും അനുഗ്രഹീതവുമായ ഒരു മഹല്‍ സംരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന മുഅല്ലിം ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദ്ര്‍ ഹംസ ഫൈസി ദേലമ്പാടി അധ്യക്ഷത വഹിച്ചു. ഖാസിം ദാരിമി മാസ്തിക്കുണ്ട് സ്വാഗതം പറഞ്ഞു. സൂഫി ബാഖവി കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് പരിസ്ഥിതി ശുചീകരണം, ബുര്‍ദ ആലാപനം, മദ്‌റസ സമ്മേളനം, ദിക്‌റ് ദുആ മജ്‌ലിസ് നടന്നു. ബഷീര്‍ കോട്ടൂര്‍, ഹസൈനാര്‍ മദനി, മുഹമ്മദ് ഫൈസി, ഇബ്‌നു അബദുല്ല, യൂസുഫ് ഹാജി മൗലവി,സമദ് മൗലവി, അഷ്‌റഫ് അസ്ഹരി, അലി മൗലവി, സ്റ്റാഫ് സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment