മഞ്ഞംപാറ സ്വദേശി ഫുജൈറയിൽ ഹൃദയാഘാതംമൂലം മരിച്ചു
കാസര്‍കോട് (www.evisionnews.co): മഞ്ഞംപാറ സ്വദേശി പരേതനായ സയ്യിദ് കോയക്കുട്ടി തങ്ങളുടെ മകന്‍ സയ്യിദ് താജുദ്ധീന്‍ തങ്ങള്‍ (32) ഫുജൈറയില്‍ ഹൃദയാഘാതംമൂലം മരിച്ചു. സന്ദര്‍ശന വിസയില്‍ യു.എ.ഇയിലെത്തിയ താജുദ്ധീന്‍ തങ്ങള്‍ ജോലി അന്വേഷിച്ചു വരുന്നതിനിടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മാതാവ്: പരേതയായ ബീഫാത്തിമ ബീവി. ഷരീഫത്ത് സൈനബയാണ് ഭാര്യ. ഏക മകള്‍: അഞ്ചുമാസം പ്രായമുള്ള ഫാത്തിമത്ത് സഹ്റ. സഹോദരങ്ങള്‍: കുഞ്ഞിക്കോയ തങ്ങള്‍ അബുദാബി, മുസ്തഫ തങ്ങള്‍ സൗദി അറേബ്യ, ആറ്റക്കോയ തങ്ങള്‍, ബാത്തിഷ തങ്ങള്‍, നഫീസ, റുഖിയ, സാറ, സക്കീന, ആറ്റ, ഷരീഫ. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.
Powered by Info News For You
Comments
Post a Comment