ഇരട്ടഗോളുമായി അരങ്ങേറ്റക്കാരന്‍; ബ്രസീലിന് തകര്‍പ്പന്‍ ജയം

ലാന്‍ഡോവര്‍: (www.kartha.com 13.09.2018) രാജ്യാന്തര സൗഹൃദമത്സരത്തില്‍ എല്‍ സാല്‍വഡോറിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മഞ്ഞപ്പട എതിരാളികളെ നിലംപരിശാക്കിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ റിച്ചാര്‍ലിസണ്‍ ഇരട്ടഗോളുമായി മത്സരത്തില്‍ നിറഞ്ഞുകളിച്ചു. മാര്‍കിന്യോസ്, നെയ്മര്‍, കുട്ടീഞ്ഞോ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു.

മറ്റൊരു സൗഹൃദമത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ ഗോള്‍രഹിത സമനിലയില്‍ പൂട്ടി. സൗദി അറേബ്യക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദമത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Brazil, Friendly Match, Richarlison nets double on full Brazil debut in 5-0 win over El Salvador


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?