ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെങ്ങന്നൂര്‍- അമൃത കെ.എസ്.ആര്‍ ടി.സി ബസ് വഴി തിരിച്ചുവിട്ട് യാത്രക്കാരെ വലയ്ക്കുന്നു
ചെങ്ങന്നൂര്‍: (www.kvartha.com 24.09.2018) ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെങ്ങന്നൂര്‍- അമൃത കെ.എസ്.ആര്‍ ടി.സി ബസ് വഴി തിരിച്ചുവിട്ട് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ചെങ്ങന്നൂരില്‍ നിന്നും പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, കടപ്ര, നീരേറ്റുപുറം, തലവടി, എടത്വ, തകഴി, അമ്പലപ്പുഴ വരെ ഓര്‍ഡിനറി സര്‍വ്വീസായും, പിന്നീട് ഫാസ്റ്റായും ആലപ്പുഴ വഴി അമൃത മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ബസിനെക്കുറിച്ചാണ് യാത്രക്കാരില്‍ നിന്നും പരാതികള്‍ ഉയരുന്നത്.
കെ എസ് ആര്‍ ടി സി ബസ് ചില ദിവസങ്ങളില്‍ നിശ്ചിത റൂട്ടിലൂടെ ഓടിക്കാതെ തിരുവല്ല വഴി തിരിച്ചുവിടുന്നതായിട്ടാണ് ആരോപണം ഉയരുന്നത്. ഇതു മൂലം അനേകം യാത്രക്കാര്‍ വിഷമതകള്‍ അനുഭവിക്കുന്നു. ആലപ്പുഴ, മെഡിക്കല്‍ കോളേജ്, അമൃത എന്നിവിടങ്ങങ്ങളില്‍ ഡോക്ടര്‍മാരെ കാണുന്നതിനായി ഒ പി ടിക്കറ്റുകള്‍ മുന്‍കൂട്ടിയെടുത്തവരും, ചികില്‍സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുന്നതിനും, ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഇതിലെ യാത്രക്കാര്‍. 22,000 രൂപയാണ് ശരാശരിയുള്ള വരുമാനം.
എറണാകുളം ജില്ലയില്‍ നിന്നുള്ള രണകക്ഷി യൂണിയനില്‍പെട്ട ഡ്രൈവര്‍മാരുടെ താല്‍പ്പര്യത്തിനു സേറ്റഷന്‍ മാസ്റ്ററും, എ.ടി.ഒ.യും കൂട്ടുനില്‍ക്കുകയാണെന്ന് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ചെങ്ങന്നൂരില്‍ നിന്നും പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍ വഴി സര്‍വ്വീസ് നടത്തിയിരുന്ന ഹരിപ്പാട്, പരുമല നാക്കട, വലിയ പെരുമ്പുഴ, തേവേരി, വള്ളക്കാലി തുടങ്ങിയ കെ.എസ്ആര്‍.ടി.സി സര്‍വ്വീസുകള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ബസുകള്‍ ഉള്ള ബന്ധുവിനു വേണ്ടി ടിക്കറ്റ് വരുമാനം കുറച്ച് നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന് ഈ റൂട്ടുകളുടെ പെര്‍മിറ്റുകള്‍ കയ്യടക്കിയ ശേഷം, നിലവില്‍ പുലര്‍ച്ചെയും, സന്ധ്യക്കു ശേഷവുമുള്ള ട്രിപ്പുകള്‍ പതിവായി റദ്ദാക്കുകയാണ്.
പുലര്‍ച്ചെ അഞ്ചിന് ആദ്യ സര്‍വീസായി ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ബസ് ശനിയാഴ്ച ബുധനൂരില്‍ 5.10 നും മാന്നാറില്‍ 5.20നും എത്തേണ്ടതാണ്. എന്നാല്‍ 545 വരെ യാത്രക്കാര്‍ കാത്തു നിന്നു മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി. വൈകിട്ട് തിരികെ ചെങ്ങന്നൂരിലേക്കു വരുമ്പോള്‍ പൊടിയാടിയില്‍ നിന്നുള്ള യാത്രക്കാര്‍ കെ എസ് ആര്‍ ടി സി യില്‍ കയറുന്നതു കാരണം ആ സമയത്തുള്ള സ്വകാര്യ ബസിന്റെ കളക്ഷന്‍ കുറയുന്നതിനു കാരണമാകുന്നു. ഇതൊഴിവാക്കുവാനാണ് കൃത്യനിഷ്ഠയില്ലാതെ സര്‍വീസ് നടത്തി യാത്രക്കാരുടെ എണ്ണവും വരുമാനവും കുറച്ചുകാട്ടി നഷ്ടത്തിലാക്കി ഈ ബസ് നിര്‍ത്തലാക്കുവാനുള്ള ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക കാലത്തൊഴികെ അമൃതസര്‍വീസ് മുങ്ങിയിട്ടില്ലെന്നും, ശനിയാഴ്ചയും പതിവുപോലെ അഞ്ചു മണിക്ക് സര്‍വ്വീസ് അയച്ചതായും, ഏതു വഴിയാണ് പോയതെന്ന് ഡ്രൈവര്‍ തിരികെയെത്തുമ്പോള്‍ ചോദിച്ചറിയാമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KSRTC, Passengers Complaint against Chengannur-Amritha KSRTC Bus
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment