പി കെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ല; പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്ന് ഇ പി ജയരാജന്‍
തിരുവനന്തപുരം: (www.kvartha.com 05.09.2018) ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്നും പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും മന്ത്രി ഇ.പി. ജയരാജന്‍. സര്‍ക്കാരിന്റെ മുന്നില്‍ ഇതുവരെ പ്രശ്‌നം വന്നിട്ടില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ആഘോഷ പരിപാടികള്‍ റദ്ദാക്കിയുള്ള ഉത്തരവില്‍ മാറ്റമില്ല. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കൈകോര്‍ക്കുന്ന രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ കെപിഎംജിയെയും ഇ.പി. ജയരാജന്‍ അനുകൂലിച്ചു. പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരുടെയും ജാതകം നോക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതിനിടെ പി.കെ. ശശിക്കെതിരായ പീഡനപരാതി ഒതുക്കാന്‍ യുവനേതാക്കളുടെ ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്. യുവതിയുടെ പരാതി കിട്ടിയില്ലെന്നാണു ജില്ലാ സെക്രട്ടറി പറയുന്നതെങ്കിലും പരാതി ഒഴിവാക്കാന്‍ ചില യുവ നേതാക്കള്‍ ഇടപെട്ടതായുള്ള വിവരമാണ് പുറത്തുവരുന്നത്. ശശിയെ സംരക്ഷിച്ച നിലപാടിനെതിരെ ഡിവൈ എഫ് ഐയിലും ഭിന്നത രൂക്ഷമാണ്. വനിതാ മെമ്പര്‍മാര്‍ ധാരാളമുളള സംഘടനയാണ് ഡിവൈ എഫ് ഐ.
പീഡന പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടാണു ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പ്രേംകുമാറിന്റേത്. ലഭിക്കാത്ത പരാതിയെക്കുറിച്ചു ഡിവൈഎഫ്‌ഐ എന്തു നിലപാട് സ്വീകരിക്കുമെന്നും പ്രേംകുമാര്‍ ചോദിക്കുന്നു. ഒന്നുമറിഞ്ഞില്ല. പരാതി കിട്ടിയില്ല എന്നു പറയുന്ന പ്രേംകുമാറിനെതിരെ ഡിവൈഎഫ്‌ഐ ഭാരവാഹികളില്‍ ചിലര്‍ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ എല്ലാമറിഞ്ഞിരുന്ന യുവനേതൃത്വം പരാതി ഇല്ലാതാക്കാനാണു ശ്രമിച്ചതെന്നും ആദ്യഘട്ടത്തില്‍ പരാതിക്കാരിയോടു ചര്‍ച്ച നടത്തിയതും ഇതേ നേതാക്കള്‍ തന്നെയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണവും ഉന്നതസ്ഥാനവും നല്‍കാമെന്ന വാഗ്ദാനവുമുണ്ടായി. എന്നാല്‍ യുവതി ഒത്തുതീര്‍പ്പിനു വഴങ്ങില്ലെന്നു മനസിലായപ്പോഴാണ് ആ ശ്രമം പാളിയത്.
മുന്‍പ് ഇതേ പരാതിക്കാരിയുടെ പേര് ഉപയോഗിച്ചു ഡിവൈഎഫ് ഐയിലെ രണ്ടു പുരുഷ നേതാക്കളെ പി.കെ. ശശി എംഎല്‍എ മോശക്കാരനാക്കാന്‍ ശ്രമിച്ചെന്ന പ്രചാരണവും പ്രവര്‍ത്തകരില്‍ ചര്‍ച്ചയാണ്. അതിനാല്‍ ആരോപണവിധേയനായ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ഉറച്ചനിലപാടിലാണ് ഡിവൈഎഫ്‌ഐയില്‍ ഒരു വിഭാഗം.
മാത്രമല്ല, ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി ചില യുവനേതാക്കള്‍ തന്നെ ഇല്ലാതാക്കിയതിനു തെളിവുകളുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം അവ യഥാസമയം പുറത്തുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: E P Jayarajan reaction on abuse complaint againt P K Sasi, Thiruvananthapuram, News, Politics, Trending, Complaint, CPM, Minister, Allegation, Molestation, Kerala.

Powered by Info News For You

Comments
Post a Comment