മദ്യലഹരിയില്‍ വാക്കു തര്‍ക്കം; റോഡരികില്‍ സംസാരിച്ചു കൊണ്ടിരിക്കെ വയറിനു കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍, പ്രതി അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 24.09.2018) മദ്യലഹരിയില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ഇതേ തുടര്‍ന്ന് റോഡരികില്‍ സംസാരിച്ചു കൊണ്ടിരിക്കെ വയറിനു കുത്തേല്‍ക്കുകയും ചെയ്ത യുവാവിനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിലാത്തറ കക്കോണി വി വി പ്രേമനാണ് (45) കുത്തേറ്റത്.

ഞായറാഴ്ച ഉച്ചയോടെ ദേശീയപാത പിലാത്തറ പീരിക്കാംതടത്തില്‍ വെച്ചാണ് സംഭവം. ഏഴിലോട് അറത്തിപ്പറമ്പില്‍ പടിഞ്ഞാറെ വീട്ടില്‍ രാജേഷ് (34) പ്രേമനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. രാജേഷിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് രാജേഷ് കത്തിയെടുത്തു പ്രേമനെ കുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Stabbed, hospital, Crime, Injured, Youth stabbed; hospitalized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?