സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 14.09.2018) പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. പട് ള കുതിരപ്പാടിയിലെ പി അബ്ദുള്‍ അസീസ് എന്ന ബാബ അസീസ് (23) ആണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ കര്‍ണാടക സുള്ള്യയില്‍ വെച്ചാണ് സംഭവം. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായിരുന്നു. അവിടെ വെച്ച് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു മതിലിനോട് ചേര്‍ന്ന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് മതില്‍ ചാടി പോലീസിനെ തന്ത്രപൂര്‍വം കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.


എ ആര്‍ ക്യാമ്പിലെ പോലീസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ഇവര്‍ സുള്ള്യ പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

Subaida murder case; Main accused rescued, kasaragod, Murder-case, accused, Police, Court, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Subaida murder case; Main accused rescued, kasaragod, Murder-case, accused, Police, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?