വംഗനാട്ടുകാരെ തുരത്തി കൊമ്പന്മാര്‍; വരവറിയിച്ച് ബാല്‍ക്കണ്‍ പട്ടാളം

കൊല്‍ക്കത്ത: (www.kvartha.com 30.09.2018) ഐ എസ് എല്‍ അഞ്ചാം സീസണിന്റെ ഉദ്ഘാടനമത്സരത്തില്‍ എടികെ കൊല്‍ക്കത്തയ്‌ക്കെതിരെ കേരളാ ബ്ലാസ്‌റ്റേര്‍സിന് തകര്‍പ്പന്‍ ജയം. ബാല്‍ക്കണ്‍ രാജ്യങ്ങളില്‍ നിന്നുള്ള മാറ്റെജ് പോപ്ലാറ്റ്‌നിക്കും സ്ലാവിസ സ്റ്റെജനോവിച്ചും ഗോളടിച്ച് വരവറിയിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്മാര്‍ വംഗനാട്ടുകാരെ തറപറ്റിച്ചത്.


ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79-ാം മിനിറ്റില്‍ പോപ്ലാറ്റ്‌നിക്കാണ് ബ്ലാസ്റ്റേര്‍സിനെ മുന്നിലെത്തിച്ചത്. പിന്നീട് 86-ാം മിനിറ്റില്‍ സ്റ്റെജെനോവിച്ച് ബ്ലാസ്‌റ്റേര്‍സിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ട് ഐ എസ് എല്‍ ഫൈനലുകളില്‍ ബ്ലാസ്റ്റേര്‍സിനെ തോല്‍പ്പിച്ച കൊല്‍ക്കത്തയോടുള്ള മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ഇതാദ്യമായാണ് കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേര്‍സ് ജയം നേടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Football, Kerala, Kerala Blasters, ISL, Kolkata, Football Player, Athletico De Kolkata, ISL; Kerala Blasters Beat ATK . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?