അബ്ഖാസിയ പ്രധാനമന്ത്രി കാറപകടത്തില്‍ മരിച്ചു

സുഖുമി: (www.kvartha.com 08.09.2018) അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു. പ്രാദേശിക സമയം രാത്രി 10 മണിക്ക് മ്യൂസെരാ സെറ്റില്‍മെന്റിന് സമീപത്തുവച്ചാണ് അപകടം നടന്നത്.

പ്രധാനമന്ത്രിയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് അബ്ഖാസിയ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സിറിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഗാഗുലിയ സോച്ചിയിലെത്തിയത്.


ചാവുകടലില്‍ സ്ഥിതി ചെയ്യുന്ന അബ്ഖാസിയ മുമ്പ് റഷ്യയുടെ ഭാഗമായിരുന്നു. ഇപ്പോഴും ഐക്യരാഷ്ട്ര സഭയിലെ പല രാജ്യങ്ങളും അബ്ഖാസിയയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, PM, Death, Abkazia, Accident, Prime Minister of Abkhazia Gagulia Dies in Car Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?