മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാക്കളെ വെറുതെവിട്ട് വിധിപറഞ്ഞ ജഡ്ജി ബിജെപിയിലേക്ക്
ഹൈദരാബാദ്: (www.kvartha.com 22.09.2018) മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാക്കളെ വെറുതെവിട്ട് വിധിപറഞ്ഞ ജഡ്ജി ബിജെപിയിലേക്കെന്ന് സൂചന. കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജിയായ രവീന്ദര്‍ റെഡ്ഡിയാണ് രാഷ്ട്രീയപ്രവേശനത്തിനുള്ള ഒരുക്കത്തിലുള്ളത്.
തെലങ്കാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റെഡ്ഡി ബിജെപി പാളയത്തിലെത്തിയേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുന്‍ ആര്‍എസ്എസ് നേതാവ് സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ചത് റെഡ്ഡിയായിരുന്നു. ഇതിനുശേഷം റെഡ്ഡി ഔദ്യോഗിക പദവിയില്‍ നിന്നും രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം.
സെപ്തംബര്‍ 14ന് ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ റെഡ്ഡി തന്റെ ആഗ്രഹം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ അപ്പോയിന്റ്‌മെന്റ് എടുത്ത് ഷായെ കാണുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തെ സ്വാഗതം ചെയ്ത് തെലങ്കാന ആസ്ഥാനത്ത് ബാനറുകള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.

Keywords: Kerala, Hyderabad, News, Leader, Case, Masjid, Mecca Masjid Blast, RSS, BJP, National, Mecca Masjid blast case judge keen to join BJP
Powered by Info News For You

Comments
Post a Comment