ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് ലോകായുക്തക്ക് പരാതി
തിരുവനന്തപുരം: (www.kvartha.com 27.09.2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി മുന്‍ കേരള സര്‍വകലാശാല സിന്‍ഡികേറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ നല്‍കിയ പരാതിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉത്തരവുകളും , സ്‌കീമുകളും ഹാജരാക്കുവാന്‍ ചീഫ് സെക്രട്ടറിക്ക് സമന്‍സ് അയക്കുവാന്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു .
ലോകായുക്ത നിയമം അനുസരിച്ച് ഒരു പരാതി ഫയല്‍ ചെയ്താല്‍ ആദ്യം പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത് . പ്രാഥമിക അന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാലാണ് പരാതി ഫയലില്‍ സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നത് .
എന്‍ സി പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങളായ കാര്‍ വായ്പയും സ്വര്‍ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും, പാര്‍ട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്ക് പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും കാബിനറ്റ് തീരുമാനപ്രകാരം നല്കിയതിനെതിരെയാണ് പരാതി .
മന്ത്രിസഭയില്‍ അജണ്ടക്ക് പുറമേ എടുത്ത മേല്‍പ്പടി തീരുമാനങ്ങള്‍ അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . കേസ് വീണ്ടും ഒക്ബര്‍ നാലിനു പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Misuse of CMDRF: Lokayukta to Probe, Thiruvananthapuram, News, Complaint, Probe, University, NCP, Family, Compensation, Flood, Trending, Kerala.

Powered by Info News For You

Comments
Post a Comment