നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജി കാര്‍ത്തികേയന്‍ പുരസ്‌കാരം പി എസ് റംഷാദിനെ തേടിയെത്തിയത് 'അറിയുക, ഔദ്യോഗികമല്ല മലയാളഭാഷ' എന്ന റിപോര്‍ട്ടിന്; ദൃശ്യവിഭാഗത്തില്‍ സജീഷ് കെ

തിരുവനന്തപുരം: (www.kvartha.com 13.09.2018) നിയമസഭ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരള നിയമസഭയുടെ ജി കാര്‍ത്തികേയന്‍, ഇ കെ നായനാര്‍, ആര്‍ ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജി കാര്‍ത്തികേയന്‍ മാധ്യമ പുരസ്‌കാരത്തിന് അച്ചടി വിഭാഗത്തില്‍ സമകാലിക മലയാളം വാരിക ലേഖകന്‍ പി എസ് റംഷാദ് അര്‍ഹനായി. ദൃശ്യവിഭാഗത്തില്‍ മീഡിയ വണ്‍ റിപോര്‍ട്ടര്‍ സജീഷ് കെയ്ക്കാണ് അവാര്‍ഡ്.

ഇ കെ നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് അച്ചടി വിഭാഗത്തില്‍ വി എസ് രാജേഷും (കേരളകൗമുദി) ദൃശ്യവിഭാഗത്തില്‍ പി ആര്‍ പ്രവീണയും (ഏഷ്യാനെറ്റ് ന്യൂസ്) നേടി. അച്ചടി വിഭാഗത്തില്‍ മാധ്യമത്തിലെ ഷെബിന്‍ മഹ് മൂദും ദൃശ്യ വിഭാഗത്തില്‍ മീഡിയാ വണ്ണിലെ ഉല്ലാസനുമാണ് ആര്‍ ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡിന് അര്‍ഹരായത്.

മലയാളം വാരികയുടെ 2007 മെയ് ലക്കത്തില്‍ അറിയുക, ഔദ്യോഗികമല്ല മലയാളഭാഷ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനാണ് പി എസ് റംഷാദിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കോട്ടയം സ്വദേശിയായ പി എസ് റംഷാദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരികയുടെ തിരുവനന്തപുരം ലേഖകനാണ്.

പി എസ് റംഷാദ്, സജീഷ് കെ

Keywords: Kerala, Thiruvananthapuram, News, Award, Media, Journalist, EK Nainar, R Shankara Narayanan Thampi, G Karthikeyan, PS Ramshad, K Sajeesh, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?