സിപിഎം അനുകൂല സ്വാശ്രയ സംഘം സര്‍ക്കാര്‍ ഭൂമി കൈയ്യേറി കെട്ടിടം നിര്‍മിക്കുന്നു; പരാതിയുമായി കോണ്‍ഗ്രസ് രംഗത്തു വന്നതോടെ തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമോ നല്‍കി

ബേഡകം: (www.kasargodvartha.com 04.09.2018) സിപിഎം അനുകൂല സ്വാശ്രയ സംഘം സര്‍ക്കാര്‍ ഭൂമി കൈയ്യേറി കെട്ടിടം നിര്‍മിക്കുന്നതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്തു വന്നു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമോ നല്‍കി. ബേഡകം വില്ലേജിലെ നെല്ലിയടുക്കത്ത് നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയാണ് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി പരാതിയുമായി രംഗത്ത് വന്നത്.

നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും രാത്രിയുടെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായി മണ്ഡലം കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഇതോടെയാണ് തഹസില്‍ദാര്‍ നേരിട്ടെത്തി സ്‌റ്റോപ്പ് മെമോ നല്‍കിയത്.

മണ്ഡലം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് അധ്യക്ഷത വഹിച്ച യോഗമാണ് പ്രശ്‌നത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഇ മാധവന്‍ നായര്‍, ഫിലിപ്പ് കൊട്ടോട്ടി, ശ്രീജിത്ത് മാടക്കല്ല്, ഇ കുഞ്ഞികൃഷ്ണന്‍ നായര്‍, ടി രാഘവന്‍ മുന്നാട്, കെ.എ. ഇബ്രാഹിം, എ.കെ. രതീഷ് ബാബു, ഉനൈസ് ബേഡകം, സി.എന്‍. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bedakam, CPM, Top-Headlines, Congress, Political party, Politics, complaint, Building, Building construction in Govt. Property; Congress complained
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?