സ്ഥലപരിശോധനയ്ക്ക് കൈക്കൂലി: അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ അറസ്റ്റില്‍

കാക്കനാട്: (www.kvartha.com 27.09.2018) സ്ഥലപരിശോധന റിപ്പോര്‍ട്ട് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എന്‍.ജി.ജോസഫാണ് അറസ്റ്റിലായത്.

കലക്ടറേറ്റ് പരിസരത്തുവെച്ച് കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി. കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള എറണാകുളം സെന്‍ട്രല്‍ റേഞ്ച് വിജിലന്‍സ് സംഘം പിടികൂടിയത്.

Agriculture field officer arrested for taking bribe in Muvattupuzha, News, Bribe Scam, Vigilance, Arrested, Ernakulam, Report, Crime Branch, Kerala.

ലോണെടുക്കുന്നതിന് ബാങ്കില്‍ ഹാജരാക്കാന്‍ സ്ഥലപരിശോധന റിപ്പോര്‍ട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡുവായി 50,000 രൂപ സെപ്റ്റംബര്‍ 26ന് കലക്ടറേറ്റ് പരിസരത്തുവെച്ച് കൈമാറാനായിരുന്നു ധാരണ. അത്രയും പണമില്ലാത്തതിനാല്‍ അഡ്വാന്‍സായി 10,000 രൂപ നല്‍കാമെന്നു സമ്മതിച്ച സ്ഥലമുടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് സംഘം ഫിനോള്‍ഫ്തലീന്‍ പുരട്ടിയ 10,000 രൂപയുടെ നോട്ടുകെട്ട് സ്ഥലമുടമക്ക് നല്‍കിയ സംഘം ബുധനാഴ്ച ഉച്ചമുതല്‍ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

വിജിലന്‍സ് ഡി.വൈ.എസ്.പി. ഡി. അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.സുരേന്ദ്രന്‍, എ.എസ്.ഐ.മാരായ പി.ബി. സാലി, ജോമോന്‍ ജോസഫ്, സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് ഓഫീസര്‍മാരായ എല്‍.രജീഷ്, കെ.കെ.സുനില്‍കുമാര്‍, എ.എസ്.ഐ. പ്രതാപചന്ദ്രന്‍, സി.പി.ഒ. ദിലീപ് കുമാര്‍, സനോജ്, നസീര്‍, റെജി, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വി.ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു, ലിജോ , ജെറോം, പ്രവീണ്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Agriculture field officer arrested for taking bribe in Muvattupuzha, News, Bribe Scam, Vigilance, Arrested, Ernakulam, Report, Crime Branch, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?