കേരളം കൊടുംവരള്‍ച്ചയിലേക്കോ? പ്രളയം വഴിമാറിയപ്പോള്‍ ഭൂഗര്‍ഭ ജലത്തിലും വന്‍ കുറവെന്ന് സൂചന

ഹരിപ്പാട്: (www.kvartha.com 11.09.2018) പ്രളയം വിതച്ച വിപത്തിന് പിന്നാലെ വരള്‍ച്ച ദുരിതത്തിനും സാധ്യതയേറി. പ്രളയ ജലം ഉള്‍വലിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് വരള്‍ച്ചക്ക് സമാനമായ രീതിയില്‍ ജല നിരപ്പ് വന്‍തോതില്‍ താഴ്ന്നത്. നദികളില്‍ സാധാരണയില്‍ നിലനില്‍ക്കുന്ന ജലനിരപ്പിനേക്കാള്‍ ഏറെ താഴെയാണ് ഇപ്പോഴുള്ളത്. ജലാശയങ്ങള്‍ വറ്റി വരണ്ടു തുടങ്ങി. കിണറുകളുടെ സ്ഥിതിയും മറ്റൊന്നല്ല കുഴല്‍ കിണറുകളില്‍ നിന്ന് പോലും മതിയായ രീതിയില്‍ ജലം ലഭിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.

സാധാരണയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത്തരം ജല ദൗര്‍ലഭ്യം അനുഭവപ്പെടാറുള്ളതെന്നും ജനങ്ങള്‍ വ്യക്തമാക്കുന്നു. കരകവിഞ്ഞൊഴുകിയ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജല നിരപ്പ് താഴ്ന്നതോടെ നദിയുടെ കരകള്‍ വാട്ടര്‍ ലവലുമായി മീറ്ററുകളുടെ ഉയരത്തിലാണുള്ളത്. വന്‍ വരള്‍ച്ചയ്ക്കുള്ള സൂചനകളാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വെളിപ്പെടുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ പാടം തടയുന്ന ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, Kerala to the drought?
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?