കോട്ടക്കുന്നില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സംഘ്പരിവാര്‍ ശ്രമം: മുസ്ലിം ലീഗ്
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കോട്ടക്കുന്ന് ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനാ സമയത്ത് പുറത്ത് നിന്ന് ബഹളം വെക്കുകയും നിസ്‌കാരം തടസപ്പെടുത്തുകയും ചെയ്ത നടപടി അങ്ങേയറ്റം കാടത്തമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും മുസ്്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ക്ലബില്‍ ഇരിക്കുകയായിരുന്ന യുവാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തത് നാട്ടില്‍ വര്‍ഗീയ ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ്. സംഘ് പരിവാര്‍ സംഘടനയുടെ വ്യക്തമായ അജണ്ടയാണ് ഇതിനു പിന്നിലെന്നും കമ്മിറ്റി ആരോപിച്ചു.
ഇതേരീതിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. പ്രദേശത്തെ യുവാക്കളുടെ ആത്മ സംയമനമാണ് സംഘര്‍ഷത്തിലേക്ക് പോകാതിരുന്നതെന്നും സ്ഥലത്തെ കുറച്ചുപേരുടെ സഹായത്തോടെ പുറത്തു നിന്നുള്ളവരാണ് പ്രശ്‌നത്തിനൊരുങ്ങുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി കുഞ്ഞാമുവിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലിസ് ചീഫിന് നേരില്‍ കണ്ട് പരാതിയും നല്‍കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment