വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്ത ഡോ. വടക്കാഞ്ചരി ജയിലിലും ഉപവാസം തുടരുന്നു
തിരുവനന്തപുരം: (www.kvartha.com 10.09.2018) ഡോക്‌സി സൈക്ലിന്‍ ഗുളിക പനിക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗര്‍ഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ഡോ. വടക്കാഞ്ചരി ജയിലിലും ഉപവാസം തുടരുന്നു. അറസ്റ്റുചെയ്തത് ഭരണകൂട ഭീകരതയാണെന്ന് ജേക്കബ് വടക്കാഞ്ചേരി അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് എട്ടിനാണ് തൃപ്പുണിത്തുറയില്‍ വച്ച് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ കേരള മനസാക്ഷിയെ ഉണര്‍ത്തുവാന്‍ താന്‍ ആരംഭിച്ച ഉപവാസം തിരുവനന്തപുരം ജില്ലാ ജയിലിലും തുടരുമെന്നും വടക്കാഞ്ചേരിക്കുവേണ്ടി സഹപ്രവര്‍ത്തകര്‍ നല്‍കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
പനി ചികിത്സ നടത്തി രോഗികളെ കൊല്ലുന്ന അലോപ്പതി ചികിത്സാ സമ്പ്രദായത്തിനെതിരെയും ഐഎംഎ - മരുന്ന് കമ്പിനി അവിശുദ്ധ വ്യാപാര ബന്ധങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെവിടെയും ആന്റിബയോട്ടിക്‌സ് ഒരു പ്രതിരോധ മരുന്നായി കണക്കാക്കപ്പെട്ടിട്ടില്ല. ഡോക്‌സി സൈക്ലിന്‍ ഒരു പ്രതിരോധ മരുന്നാണെന്ന് ആധികാരിക ഗവേഷണ പഠനങ്ങള്‍ പോലും അവകാശപ്പെടുന്നില്ല. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പനികളുടെ പേരുണ്ടാക്കി ജനങ്ങളില്‍ രോഗ മരണ ഭയങ്ങള്‍ ജനിപ്പിച്ച്, രോഗ പ്രതിരോധ ചികിത്സാരംഗത്ത് വളരെയധികം ഫലപ്രദമെന്ന് തെളിയിച്ചിട്ടുള്ള ഹോമിയോപ്പതി, സിദ്ധ, ആയുര്‍വ്വേദ, നാട്ടുചികിത്സാ സമ്പ്രദായങ്ങളെ മാറ്റിനിര്‍ത്തി കുത്തക കമ്പനികളുടെ കോടികളുടെ മരുന്ന് കച്ചവടത്തിന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒത്താശ ചെയ്യുന്ന മരുന്ന് കമ്പനി ഏജന്റുമാരായ ഐഎംഎയുടെ ഇടപാടുകളെക്കുറിച്ചും അലോപ്പതി ആശുപത്രികളില്‍ മാത്രം നടക്കുന്ന പനിമരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാരിനോടും മറ്റുള്ളവരോടും ആവശ്യപ്പെടുവാന്‍ പ്രബുദ്ധ കേരളം തയ്യാറാകണണെന്ന് ജേക്കബ് വടക്കാഞ്ചേരി അഭ്യര്‍ത്ഥിച്ചു.
അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുമായി പങ്കുവച്ചതെന്നും പ്രകൃതിജീവനത്തിന്റെ അടിസ്ഥാന തത്വങ്ങളും പ്രാധാന്യവും സമൂഹത്തില്‍ എത്തിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട കാര്യങ്ങളുമാണ് ജനസമക്ഷം അവതരിപ്പിച്ചത്. സത്യം ജനങ്ങളോട് പറഞ്ഞതിന് സര്‍ക്കാര്‍ എന്തുശിക്ഷ നല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കും. കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dr. Vadakkanchery, Jacob Vadakkumchery on fasting in Jail, Kerala, News

Powered by Info News For You

Comments
Post a Comment