കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തില്‍ കിടന്നുറങ്ങിയവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: (www.kvartha.com 10.09.2018) കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി ഫുട്പാത്തില്‍ കിടന്നുറങ്ങിയ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.

രജൗരി ഗാര്‍ഡന്‍ ഫ്‌ലൈ ഓവറിന് സമീപത്തെ ഫുട് പാത്തിലേയ്ക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. ദെവേഷ് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. 25 വയസുള്ള ദെവേഷിന് ലൈസന്‍സും ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

National, Accident, Murder

ദെവേഷ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. മരിച്ച രണ്ട് പേരും സ്ത്രീകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: New Delhi: In a suspected case of drunken driving, a 25-year-old man drove his car on a footpath in west Delhi's Rajouri Garden area, killing two men and injuring two others in early hours Sunday, police said.

Keywords: National, Accident, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?