പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ചാരിത്ര്യപ്രസംഗം നടത്തുന്നു; നിയമസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം നിരത്തി പി കെ ശശി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുന്നു

തിരുവനന്തപുരം: (www.kvartha.com 08.09.2018) ഒരു വര്‍ഷം മുന്‍പ് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം നിരത്തി സിപിഎം എംഎല്‍എ പി.കെ. ശശി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കത്തിപ്പടരുകയാണ്. സ്വന്തം പാര്‍ട്ടിക്കാരിയെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ശശിക്കും പാര്‍ട്ടിക്കും പണ്ടത്തെ ആ വീഡിയോ ഇപ്പോള്‍ പാരയായിരിക്കയാണ്.

പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ചാരിത്ര്യപ്രസംഗം നടത്തുന്നുവെന്നായിരുന്നു ശശിയുടെ അന്നത്തെ പരിഹാസം. ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ, അതേ ചോദ്യം ശശിയോടു തന്നെ ഉന്നയിച്ചുകൊണ്ടാണ് അന്നത്തെ പ്രസംഗത്തിന്റെ വിഡിയോ ഫേസ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

 P K Sasi Niyamasabha speech boomeranged, Thiruvananthapuram, News, Politics, Trending, Molestation attempt, Allegation, Congress, CPM, Video, Kerala.

2017 മേയ് അഞ്ചിന് ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ, പ്രതിപക്ഷത്തെ പരിഹസിച്ച ശശി ഒടുവില്‍ ലൈംഗികാരോപണങ്ങളിലേക്കു കടന്നു. അന്നു ശ്രദ്ധകിട്ടാതെ പോയ പ്രസംഗം ഇപ്പോള്‍ ക്ലിക്കായി, ശശിക്കും പാര്‍ട്ടിക്കും പാരയുമായി.

'അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെണ്‍കുട്ടി 10 പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും അഭിപ്രായം പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴെങ്കിലും തോന്നിയതില്‍ സന്തോഷം.

ആരുടെയും പേരു പറയുന്നില്ല. കൊല്ലത്തു നിന്നു സേവാദള്‍ വൊളന്റിയറെ മഞ്ചേരിയില്‍ കൊണ്ടുവന്നു ദിവസങ്ങളോളം പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാര്‍ട്ടിയല്ലേ! അവര്‍ സ്ത്രീത്വത്തെപ്പറ്റി പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല സുഖമാണ്. സ്വന്തം പാര്‍ട്ടി ഓഫിസിലെ തൂപ്പുകാരിയായ സ്ത്രീയെ ഉപയോഗം കഴിഞ്ഞതിനു ശേഷം വെട്ടിനുറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കന്‍മാരുടെ പാര്‍ട്ടിയല്ലേ.

വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയുടെ ശരീരഭാഗങ്ങളിലാകെ കയ്യടയാളം പതിപ്പിച്ച, മഹാന്‍മാരില്‍ മഹാന്‍മാരുടേതല്ലേ നിങ്ങളുടെ പാര്‍ട്ടി. അവരാണു സ്ത്രീത്വത്തെപ്പറ്റി പഠിപ്പിക്കാന്‍ നടക്കുന്നത്.

ഒരു സാരോപദേശവും ഇങ്ങോട്ടു വേണ്ട. ശരിയും തെറ്റും ഞങ്ങള്‍ക്ക് അറിയാം'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P K Sasi Niyamasabha speech boomeranged, Thiruvananthapuram, News, Politics, Trending, Molestation attempt, Allegation, Congress, CPM, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?