കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികില്‍ സംഗമിച്ചത് രണ്ടായിരത്തിലേറെ മേരിമാര്‍
കുറവിലങ്ങാട്: (www.kvartha.com 09.09.2018) രണ്ടായിരത്തിലേറെ മേരിമാര്‍ മുത്തിയമ്മയ്ക്കരികില്‍ സംഗമിച്ചപ്പോള്‍ പ്രാര്‍ത്ഥനാശംസകളുമായി ഭക്തസാഗരം. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ ദൈവമാതാവിന്റെ ജനനതിരുനാള്‍ ദിനത്തിലാണ് ദൈവമാതാവിന്റെ നാമധാരികള്‍ സംഗമിച്ചത്.
2009ല്‍ ആരംഭിച്ച സംഗമം മേരിനാമധാരികളുടെ എണ്ണത്തിലെ വര്‍ധനവോടെ ശ്രദ്ധനേടിയിരിക്കുകയാണ്. സംഗമത്തിനെത്തിയവരില്‍ 1918 പേര്‍ മുത്തിയമ്മയുടെ സവിധത്തില്‍ പതിവുള്ള 21 കള്ളപ്പത്തിന് പകരമായി ഇക്കുറി കള്ളപ്പത്തിന്റെ ചെലവ് വരുന്ന തുക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. പതിനായിരക്കണക്കിനുള്ള മുത്തിയമ്മ ഭക്തര്‍ പങ്കെടുക്കുന്ന നോമ്പ് വീടല്‍ സ്‌നേഹവിരുന്നും ഒഴിവാക്കിയാണ് ഇക്കുറി തിരുനാള്‍ ആഘോഷം നടത്തിയത്.
മേരിനാമധാരി സംഗമം തലമുറകളുടെ സംഗമത്തിനും വേദിയായി. കൈക്കുഞ്ഞുങ്ങളായ കുഞ്ഞുമേരി മുതല്‍ നാല് തലമുറ പിന്നിട്ട മറിയം വരെ സംഗമത്തില്‍ കണ്ണികളായി അമ്മയ്ക്കുമുന്നില്‍ കൂപ്പുകരങ്ങളോടെ നിന്നു. പേരിന്റെ പേരിലുള്ള ഈ സംഗമം ഔദ്യോഗിക ചരിത്രരേഖകളില്‍ സ്ഥാനം ഉറപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
മുത്തശിയുടെയും പിതൃസഹോദരിയുടേയും പേര് സ്വീകരിച്ച പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെ പേരിന്റെ പേരില്‍ സംഗമിച്ചു. മേരി, മറിയം, അമല, നിര്‍മ്മല, വിമല, മരിയ എന്നിങ്ങനെ ദേവമാതാവിന്റെ പേര് സ്വീകരിച്ചവരായിരുന്നു പതിവുപോലെ ഒരുമിച്ചത്.
സംഗമത്തിനെത്തിയ മേരിനാമധാരികള്‍ക്കെല്ലാം പ്രത്യേക ഉപഹാരവും നല്‍കി. മേരിനാമധാരികള്‍ക്കായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഭാരത സഭ വളരുന്നത് കുറവിലങ്ങാടിനോട് ചേര്‍ന്നാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മുത്തിയമ്മയെക്കുറിച്ച് ദേശീയ അന്തര്‍ദേശീയ സെമിനാറുകളും പഠനങ്ങളും കൂടുതലായി കുറവിലങ്ങാട്ട് നടക്കണമെന്നും ബിഷപ് പറഞ്ഞു.
ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍ കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത് എന്നിവര്‍ മേരിമാര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

Keywords: Kuravilangad Church Marry Sangamam,Religion, News, Trending, Church, Flood, Rain, Compensation, Kerala.
Powered by Info News For You

Comments
Post a Comment