സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

പെരിയ (www.evisionnews.co): ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. സുള്ളയിലെ അജവര ഗുളുംബ ഹൗസിലെ പി അബ്ദുള്‍ അസീസ് (30) ആണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ കര്‍ണാടക സുള്ള്യ ബസ് സ്റ്റാന്റില്‍ വെച്ചാണ് സംഭവം. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായിരുന്നു. അവിടെ വെച്ച് ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു മതിലിനോട് ചേര്‍ന്ന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് മതില്‍ ചാടി പോലീസിനെ തന്ത്രപൂര്‍വം കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കേസില്‍ കഴിഞ്ഞ ഏഴു മാസമായി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ അസീസ് റിമാന്റില്‍ കഴിയുകായിയരുന്നു. 
വെള്ളിയാഴ്ച രാവിലെയാണ് ഏ.ആര്‍ ക്യാമ്പിലെ പൊലിസ് അകമ്പടിയോടെ ഇയാളെ സുള്ള്യയിലേക്ക് കൊണ്ടു പോയിരിക്കുന്നത്. മൂത്ര മൊഴിക്കാനും ഭക്ഷണം കഴിക്കാനുമായി കൈയിലുണ്ടായ വിലങ്ങ് ഒഴിവാക്കിയതാണ് പൊലിസിനെ കുടുക്കിയിരിക്കുന്നത്. എ ആര്‍ ക്യാമ്പിലെ പോലീസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ഇവര്‍ സുള്ള്യ പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. 
2018 ജനുവരി 17നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ അബ്ദുല്‍ അസീസും കൂട്ടു പ്രതികളും ചേര്‍ന്ന് കൊല പ്പെടുത്തിയത്. സു ബൈദിയില്‍ അഞ്ച് പവന്‍ സ്വര്‍ണ്ണമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. രണ്ട് വളയും ഒരു ജോഡി കമ്മലും ഒരു മാലയുമാണ് ഇവര്‍ മോഷ്ടിച്ചിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?