വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി വനിതാ കമ്മീഷന്‍ അധ്യക്ഷയും അംഗങ്ങളും
തിരുവനന്തപുരം: (www.kvartha.com 02.09.2018) പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണ യജ്ഞവുമായി കേരള വനിതാകമ്മീഷനും. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ കോമളപുരം ചാരംപറമ്പ് പ്രദേശത്തെ ഏഴാം വാര്‍ഡിലായിരുന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്റെ നേതൃത്വത്തില്‍ വീടുകള്‍ ശുചീകരിച്ചത്. കൗസല്യ ബാബു പുതുവേല്‍ച്ചിറ, കൂട്ടുമ്മേല്‍ സുധാകരന്‍ എന്നിവരുടെ വീടുകളാണ് ശുചീകരിച്ചത്. തുടര്‍ന്ന് ആര്യാട് ഐക്യഭാരതി ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറിയ കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് ക്യാമ്പ്, കുപ്പപ്പുറം ഹൈസ്‌ക്കൂള്‍ ക്യാമ്പ് പ്രദേശങ്ങളും സന്ദര്‍ശിച്ചു.
ഇവിടെ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് കുടിവെള്ളം, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ജില്ലാ അധികാരികള്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ നിര്‍ദേശം നല്‍കി. പ്രളയക്കെടുതി ഏറ്റവും മോശമായ പ്രദേശം എന്ന നിലക്കാണ് ആര്യാട് പഞ്ചായത്തിലെ ശുചീകരണം ഏറ്റെടുത്തതെന്നും ജോസഫൈന്‍ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് മാനസിക പിന്തുണയും ആവശ്യമായവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമാണ് വനിതാകമ്മീഷന്‍.
ചെയര്‍പേഴ്‌സണൊപ്പം അംഗങ്ങളായ അഡ്വ. എം എസ് താര, ഷിജി ശിവജി, സെക്രട്ടറി പി ഉഷാറാണി, ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് അന്‍സാരി, പി ആര്‍ ഒ കെ ദീപ എന്നിവരടക്കം വനിതാകമ്മീഷന്‍ ഓഫീസിലെ ജീവനക്കാരും ശുചീകരണത്തില്‍ പങ്കെടുത്തു.
പ്രളയസമയത്ത് സജീവമായ ഇടപെടലാണ് വനിതാകമ്മീഷന്‍ നടത്തിയത്. കമ്മീഷന്‍ അധ്യക്ഷയും അംഗങ്ങളും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഓണാഘോഷം മാറ്റി വെച്ച് ഇതിനായി സ്വരൂപിച്ച തുക കൊണ്ട് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ ദുരിതാശ്വാസസഹായവും നല്‍കിയിരുന്നു.
Keywords: Kerala, Thiruvananthapuram, News, Flood, Rain, Women, Women Commission, Josaphine, KWC team to clean home

Powered by Info News For You

Comments
Post a Comment