കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം; ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

മലപ്പുറം: (www.kvartha.com 01.09.2018) കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം. സദാചാര ഗുണ്ടകളുടെ മര്‍ദനമേല്‍ക്കുകയും ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാ(32) ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇക്കഴിഞ്ഞ ആഗസ്ത് 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റത്. സാജിദ് താമസിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ മര്‍ദനത്തിനിരയാക്കിയത്. കയര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം.

Moral Police attack; Youth commit suicide in Malappuram, Malappuram, News, Local-News, Crime, Criminal Case, Suicide, Police, Case, Dead Body, Kerala

മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം, ആക്രമണ സമയത്തു യുവാവിന്റെ ശരീരത്തില്‍ കെട്ടോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇരുകൂട്ടര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതിനിടെയാണ് ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി പ്രചരിച്ചത്.

സാജിദിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചു. ഇതില്‍ മനംനൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

അതിനിടെ, സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്നു മലപ്പുറം എസ്പിയോട് നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Moral Police attack; Youth commit suicide in Malappuram, Malappuram, News, Local-News, Crime, Criminal Case, Suicide, Police, Case, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?