എം.എസ്.എഫ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മാര്‍ച്ച് തിങ്കളാഴ്ച

കാസര്‍കോട് (www.evisionnews.co): പെരിയ കേന്ദ്ര സര്‍വകലശാലയില്‍ അധികാരികളുടെ കാവിവല്‍ക്കരണത്തിനും ദളിത് വേട്ടക്കെതിരെയും എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17ന് രാവിലെ 11ന് സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. പെരിയയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് എം.എസ്.എഫ് നാഷണല്‍ പ്രസിഡണ്ട് ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കും.
 
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന വൈസ് ചാന്‍സിലറുടെ നടപടികളും നിസാര കാര്യങ്ങള്‍ക്ക് അധികാരം ഉപയോഗിച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കേസും മറ്റുനടപടികള്‍ സ്വീകരിക്കുകയും തെറ്റുകള്‍ ചൂണ്ടികാട്ടുന്ന സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വീകരികുന്ന സര്‍വകലാശാല അധികാരികളുടെ തെമ്മാടിത്തത്തിനെതിരെ നടത്തുന്ന മാര്‍ച്ചില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ അണിനിരക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് അറിയിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?