കേരളത്തെ സഹായിക്കാന്‍ വമ്പന്‍ പദ്ധതിയുമായി ബോളിവുഡ്; മുഖ്യസംഘാടകനായി റസൂല്‍ പൂക്കൂട്ടി

മുബൈ: (www.kvartha.com 03.09.2018) മാഹപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനസൃഷ്ടിക്കാന്‍ വമ്പന്‍ പദ്ധതിയുമായി ബോളിവുഡ്. മലയാളിയായ റസൂല്‍ പൂക്കൂട്ടിയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശയിലൂടെ പണം കണ്ടെത്തി അത് നവകേരളത്തിന് ചെലവഴിക്കാനാണ് തീരുമാനം.

നേരത്തെ ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, അക്ഷയ് കുമാര്‍, എ ആര്‍ റഹ് മാന്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍, ബിഗ് ബി തുടങ്ങിയവര്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പുറമെയാണ് നവകേരള സൃഷ്ടിക്ക് പണം കണ്ടെത്തുന്നതിന് താരനിശ സംഘടിപ്പിക്കാന്‍ ബോളിവുഡ് പദ്ധതിയിടുന്നത്.

താരനിശയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ താരങ്ങളെല്ലാം താല്‍പര്യം അറിയിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ച് പരിപാടി നടത്താനാണ് തീരുമാനം.



Keywords: Kerala, Mumbai, News, India, Bollywood, Entertainment, Actor, one Kerala one concert, Bollywood to conduct fund raising program for Kerala flood victims 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?