ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം; വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: (www.kvartha.com 15/09/2018) വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണം വിജയിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ വലിയ പങ്ക് വഹിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 11, 12 തീയതികളില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടന്ന ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 15 കോടി രൂപയാണ് സ്‌കൂളുകളില്‍ നിന്ന് സമാഹരിച്ചത്.

ഇത് ആവേശകരമായ അനുഭവമാണ്. ദുരന്തം നേരിടാനുളള ധനസമാഹരണത്തില്‍ തുടക്കം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വലിയ പങ്ക് വഹിച്ചിരുന്നു. സര്‍ക്കാരിന്റെ ശ്രമത്തിന് ഇത് വലിയ പ്രചോദനമാണ് നല്‍കിയത്. മുതിര്‍ന്നവര്‍ക്കുപോലും മാതൃകയാകാവുന്ന പിന്തുണയാണ് കൊച്ചുകുട്ടികളില്‍ നിന്ന് ലഭിച്ചത്. സമൂഹത്തിന് വലിയ സന്ദേശമാണ് കുട്ടികളുടെ ഈ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, CM, Pinarayi vijayan, Students, Flood relief fund; Pinarayi vijayan appreciate students


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?