സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ലൈംഗിക പീഡനത്തിനിരയാക്കി

നൈനിറ്റാള്‍: (www.kvartha.com 22/09/2018) സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ് സംഭവം. ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രത്തന്‍ സിംഗ്, പ്രദീപ് ജോഷി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് സെപ്തംബര്‍ 17 നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായിതായി കണ്ടെത്തുകയായിരുന്നു.

News, National, Police, Arrest, Molestation, School Bus, Hospital, Investigates, Three-year-old girl molested in Nainital school bus: Police


ഡോക്ടറില്‍ നിന്നും വിവരം ലഭിച്ച സമൂഹ്യ പ്രവര്‍ത്തകനായ അനില്‍ ഗുപ്തയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് കണ്ടെത്തുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Police, Arrest, Molestation, School Bus, Hospital, Investigates, Three-year-old girl molested in Nainital school bus: Police 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?