കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു; വഴിയില്‍വെച്ച് കയറിയ യാത്രക്കാരിക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 06.09.2018) കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ വഴിയില്‍വെച്ച് കയറിയ യാത്രക്കാരിക്ക് പരിക്കേറ്റു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ടി അമ്പു- ചോമു ദമ്പതികളുടെ മകന്‍ ഇ ടി ഗോപീകൃഷ്ണന്‍ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45 മണിയോടെ എരിഞ്ഞിപ്പുഴയിലെ വീട്ടില്‍ നിന്നും ബോവിക്കാനത്തേക്ക് വരുന്നതിനിടെ എരിഞ്ഞിപ്പുഴ ബീട്ടിയടുക്കം വളവില്‍ വെച്ചാണ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുള്ള വീട്ടിലേക്ക് മറിഞ്ഞത്.



ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. വഴിയില്‍ വെച്ച് ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ എരിഞ്ഞിപ്പുഴയിലെ പ്രവീണ്‍ കുമാറിന്റെ ഭാര്യ സജിനയ്ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായിരുന്നു ഗോപീകൃഷ്ണന്‍. സെപ്തംബര്‍ 11ന് പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാനിരിക്കുകയായിരുന്നു. കാറോടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദ്രോഗം വന്നതാകാം കാറിന്റെ നിയന്ത്രണംവിടാന്‍ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

നാട്ടുകാരും ആദൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: മാധവി. ഏകന്‍ മകന്‍ അപ്പു (ഹരികൃഷ്ണന്‍) മുന്നാട് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: മോഹനന്‍, രാഘവന്‍, ചോയിച്ചി, ഗംഗ, പത്മാവതി, നാരായണി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Kasaragod, Kerala, news, Top-Headlines, Accidental-Death, Bovikanam, Man died in Car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?