അടച്ചിട്ട റെയില്‍വേ ഗേറ്റിനു മുന്നിലെത്തിയ പോലീസിനെ കണ്ട് ഇപ്പുറത്തുണ്ടായിരുന്ന യുവാക്കള്‍ പൈപ്പിനുള്ളില്‍ ചാക്ക് തിരുകി രക്ഷപ്പെട്ടു; പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തു, പോലീസ് അന്വേഷണം ആരംഭിച്ചു
ബേക്കല്‍: (www.kasargodvartha.com 04.09.2018) അടച്ചിട്ട റെയില്‍വേ ഗേറ്റിനു മുന്നിലെത്തിയ പോലീസിനെ കണ്ട് ഇപ്പുറത്തുണ്ടായിരുന്ന യുവാക്കള്‍ പൈപ്പിനുള്ളില്‍ ചാക്ക് തിരുകി രക്ഷപ്പെട്ടു. ട്രെയിന്‍ പോയതിനു ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തു. ബേക്കല്‍ എസ് ഐ കെ പിവിനോദ് കുമാറും സംഘവും സഞ്ചരിച്ച പോലീസ് ജീപ്പ് ബേക്കല്‍ മാസ്തി ഗുഡ റെയില്‍വേ ഗേറ്റിനു സമീപത്തെത്തിയപ്പോഴാണ് എതിര്‍വശത്തുണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ എന്തോ കവര്‍ പൈപ്പിനുള്ളില്‍ തിരുകി വയ്ക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് ബൈക്കുമായി കടന്നു കളയുകയും ചെയ്തു. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ 25 പാക്കറ്റ് കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസ് സംഘത്തില്‍ സിപിഒമാരായ പ്രകാശന്‍, സുരേഷ് എന്നിവരും ഉണ്ടായിരുന്നു
റെയില്‍വേ ഗേറ്റിന് അപ്പുറവും ഇപ്പുറവുമായതിനാലാണ് പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാതെ പോയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇവിടെ കഞ്ചാവ് സംഘം താവളമാക്കിയതായി പോലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Ganja, Ganja seized, Police, Investigation, Youths escaped when saw police; Ganja found
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment