രഞ്ജിത്ത് ജോണ്‍സന്‍ വധം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊല്ലം: (www.kvartha.com 24.09.2018) പേരൂര്‍ അയ്യര്‍മുക്ക് പ്രോമിസ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇരവിപുരം സ്വദേശി പാമ്പ് മനോജ് എന്നറിയപ്പെടുന്ന മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു എന്ന പ്രണവ്, സംഘത്തോടൊപ്പം കഴിഞ്ഞിരുന്ന മിനി എന്നിവരെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയത്. പുതുച്ചേരി പോലീസിന്റെ സഹായത്തോടെ പിടികൂടിയ ഇവരെ കഴിഞ്ഞദിവസം രാത്രിയാണ് കൊല്ലത്ത് എത്തിച്ചത്.
സംഭവത്തിന് ശേഷം പരവൂര്‍ കായലോരത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പുതുച്ചേരിയിലേക്ക് കടന്നത് പുല്ലിച്ചിറ സ്വദേശിയുടെ കാറിലാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കൊല്ലത്തു നിന്ന് പോലീസ് സംഘം പുതുച്ചേരിയിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തോടൊപ്പം കാറിന്റെ അന്വേഷണവും പോലീസിന് ഇവരെ പിടികൂടാന്‍ സഹായകമായി.
സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു, വിജേഷ്, റിയാസ്, ഉണ്ണി എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും പോലീസ് പിടികൂടി. രഞ്ജിത്തിനോടുള്ള പകയാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് മനോജ് പോലീസിനോട് പറഞ്ഞതായാണു സൂചന. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Murder, Custody, Crime, Accused, Ranjith Jonson murder; accused will be taken into custody
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment