കേന്ദ്ര സര്‍വ്വകലാശാല അധികാരികളെയും അധ്യാപകനെയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച വിദ്യാര്‍ത്ഥിയെ പുറത്താക്കി

പെരിയ: (www.kasargodvartha.com 06.09.2018) കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അധികാരികളെയും അധ്യാപകനെയും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കി. സര്‍വ്വകലാശാലയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍ വകുപ്പിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍ താഴത്തിനെയാണ് പുറത്താക്കിയത്.

22.6.2018 ന് അഖില്‍ താഴത്ത് പോസ്റ്റ് ചെയ്ത അസഭ്യവര്‍ഷം വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിലൂടെ സര്‍വ്വകലാശാലയെ മോശമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമവും വിദ്യാര്‍ത്ഥിയുടെ ഭാഗത്തുനിന്നുണ്ടായി. 25.6.2018 മുതല്‍ സസ്‌പെന്‍ഷനിലായിരുന്ന അഖില്‍ താഴത്ത് അന്വേഷണ കമ്മിറ്റിക്ക് മുമ്പില്‍ ഖേദം പ്രകടിപ്പിക്കുവാന്‍ പോലും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാല ഡിസിപ്ലിനറി കമ്മിറ്റി വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. സെപ്തംബര്‍ നാലിന് ചേര്‍ന്ന സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗമാണ് അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Social-Media, Top-Headlines, complaint, suspension, Central University, Student, Post against College management and Teacher; CUK student Dismissed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?