നവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതി രണ്ടരമാസത്തിനുശേഷം പിടിയില്‍
കല്‍പ്പറ്റ: (www.kvartha.com 18.09.2018) നവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതി രണ്ടരമാസത്തിനുശേഷം പിടിയില്‍. വയനാട് വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ മൊയ്തു- ആഇഷ ദമ്പതികളുടെ മകന്‍ ഉമ്മറും (26), ഭാര്യ ഫാത്ത്വിമ (19)യുമാണ് ഇക്കഴിഞ്ഞ ജൂലായ് ആറിന് കിടപ്പ് മുറിയില്‍ അതിക്രൂരമായി വെട്ടേറ്റ് മരിച്ചത്. വിവാഹം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ കൊല ചെയ്യപ്പെടുന്നത്.
ഒട്ടേറെ ദുരൂഹതകള്‍ക്കും നിഗൂഢതകള്‍ക്കും അവസാനമായി രണ്ടു മാസത്തിനു ശേഷം മക്കിയാട് കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞപ്പോള്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാ പോലീസ് ചീഫ് കറുപ്പ് സ്വാമി പുറത്തുവിടും. കൊല ചെയ്യപ്പെട്ട ഫാത്ത്വിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതി വലയിലാവാന്‍ ഇടയായത്.
കേസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണു പ്രതി പോലീസ് വലയിലായത്. മക്കിയാട് കൂട്ടക്കൊലയ്ക്കു ശേഷം മേഖലയില്‍ ഒട്ടേറെ മോഷണശ്രമങ്ങളും ദുരൂഹസംഭവങ്ങളും നടന്നതു നാട്ടുകാരെ ഭയചകിതരാക്കിയിരുന്നു. പ്രതിയെ കണ്ടെത്തല്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന സംശയം ബലപ്പെട്ടതോടെ ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യവും ശക്തമായിരുന്നു. അതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും, മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തി. എന്നാല്‍ പോലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മോഷണമാണ് ഇരട്ട കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. വീട്ടില്‍ നിന്ന് എട്ട് പവനോളം സ്വര്‍ണാഭരണങ്ങളും ഫാത്ത്വിമയുടെ മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. ഫാത്ത്വിമയുടെ മാല, മൂന്ന് വളകള്‍, ബ്രേസ് ലെറ്റ്, രണ്ട് പാദസ്വരങ്ങള്‍ എന്നിവയാണ് കാണാതായ സ്വര്‍ണാഭരണങ്ങള്‍.
മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് പ്രതിയെ തന്ത്രപരമായി വലയില്‍ വീഴ്ത്തിയത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതി കുറ്റിയാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. പ്രതികളെ പിടികൂടാത്തതിനാല്‍ പോലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തത് കൊണ്ട് യു.ഡി.എഫ് വെളളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍വരെ നടത്തി. അപ്പോഴും മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തെക്കുറിച്ചുളള വിവരം പോലീസ് പുറത്ത് വിട്ടതുമില്ല. തലയിലേറ്റ അതിശക്തമായ അടി കാരണം ഇരുവരുടെയും തലയോട്ടി പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. പണിയായുധങ്ങള്‍ കൊണ്ടാണ് കൊല നടത്തിയതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.
തെളിവുകള്‍ ഒന്നും ലഭിക്കാത്ത തരത്തിലായിരുന്നു കൊലപാതകം. വീടും പരിസരവും മുളക് പൊടി വിതറിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വീട്ടില്‍ നിന്ന് ഒരു ഹെല്‍മറ്റും, ചീപ്പും തെളിവായി ലഭിച്ചെങ്കിലും അത് തുടക്കത്തില്‍ അന്വേഷണത്തിന് വേണ്ടത്ര ഉപകരിച്ചതുമില്ല.
ഫാത്ത്വിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ കൊലപാതകം നടന്ന വീട്ടില്‍നിന്നു കണ്ടെത്തിയ ഹെല്‍മറ്റ്, ചീപ്പ് എന്നിവ കേന്ദ്രീകരിച്ചും ശാസ്ത്രീയ അന്വേഷണം നടന്നു. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സംശയമുള്ളവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുകയും ലോഡ്ജുകളും വാടകവീടുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
കൊലപാതകം നടന്നശേഷം ഈ മേഖലയില്‍ മോഷണങ്ങളും മോഷണശ്രമങ്ങളും വ്യാപകമായതു ജനങ്ങളില്‍ ഭീതി പടര്‍ത്തിയിരുന്നു. അജ്ഞാതസംഘങ്ങള്‍ വീട്ടില്‍ മുളകുപൊടിയെറിയുന്നതായും ജനല്‍ വഴി വീക്ഷിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്ന സമയത്ത് കൊലപാതകം നടന്ന വീട് വെള്ളമുണ്ട സ്‌റ്റേഷന്‍ പരിധിയിലായിരുന്നുവെങ്കിലും ഇതിനിടെ തൊണ്ടര്‍നാട് സ്‌റ്റേഷന്‍ രൂപീകരിച്ചതോടെ പരിധി മാറി. ഒടുവില്‍ പോലീസ് പ്രതിയെ വലയിലാക്കിയതോടെ മാസങ്ങള്‍ നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുകയാണ്.
ഇരട്ടക്കൊല നടന്ന കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ വീട് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ആരെയും ഇങ്ങോട്ട് കയറ്റിവിടാത്തതിനാല്‍ വീടും പരിസരവും മുഴുവനായി പൊടി നിറഞ്ഞു കിടക്കുകയാണ്. പ്രതിയെ പിടിച്ചശേഷം വീട് വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Couple found murdered; accused taken into custody, News, Local-News, Trending, Murder case, Coupels, Marriage, Police, Probe, Mobile Phone, Kerala.

Powered by Info News For You

Comments
Post a Comment