വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കേണ്ടത് അധ്യാപകരാണ്: പോലീസ് അല്ല :എം.എസ്.എഫ്
കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കേണ്ടതും ശാസിക്കേണ്ടതും അധ്യാപകരാണെന്നും സ്വന്തം ഉത്തരവാദിത്തം മറന്നു വിദ്യാര്‍ത്ഥികളെ പോലീസിനെ കൊണ്ട് തല്ലിപ്പിക്കുന്ന അധ്യാപകര്‍ കേരള സമൂഹത്തിന് അപമാനമാണെന്നും കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് നേതൃയോഗം കുറ്റപ്പെടുത്തി. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് കുട്ടികള്‍ക്ക് പാഠ പുസ്തകത്തിലെ അറിവ് നേടാന്‍ വേണ്ടി മാത്രമല്ല, നല്ല സംസ്‌കാരവും പെരുമാറ്റ രീതി പഠിക്കാന്‍ വേണ്ടി കൂടിയാണ് ആ ഉത്തരവാദിത്തം നിറവേറ്റേണ്ട അധ്യാപകര്‍ അതില്‍ നിന്നും മാറി നില്‍ക്കുന്നതിലൂടെ സ്വന്തം ഉത്തരവാദിത്തമാണ് മറക്കുന്നത്.
ഒരു സ്‌കൂളില്‍ താങ്ങാവുന്നതിലും അപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി സ്വന്തം വിദ്യാര്‍ത്ഥകള്‍ ആരെന്ന് പോലും പല മാനേജ്മെന്റിനും അറിയാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രമ സമാധാനം അടക്കം പല വിഷയങ്ങളിലും പൂര്‍ണമായി പരാജയപ്പെട്ട പോലീസ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി ആക്രമിക്കുന്ന നടപടി നിയമവിരുദ്ധവും സംശയപരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് ഉദ്ഘടനം ചെയ്തു. ഖലീല്‍ അബൂബക്കര്‍, എ.എച്ച് ഹബീബ്, ഇബ്രാഹിം ഖാസിയാറകം പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment