വ്യക്തിഗത ആനുകൂല്യങ്ങളില്‍ നിന്നും പണംപറ്റിയ പഞ്ചായത്ത് അംഗത്തിനെതിരെ നടപടി വേണം: മുസ്ലിം ലീഗ്

ചെങ്കള (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അനുവദിക്കുന്ന വ്യക്തികത അനൂകൂല്യങ്ങളില്‍ നിന്നും പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പണംകൈപറ്റിയ ചെങ്കള പഞ്ചായത്തിലെ നാലാംവാര്‍ഡ് സി.പി.എം സ്വതന്ത്ര അംഗം കുര്‍ള അബ്ദുല്ലക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തനം സേവനമായി കാണുന്നതിന് പകരം ജീവിത ഉപാധിയായി കണ്ട് ആളുകളില്‍ നിന്നും പണവും പാരിതേഷികവും സീകരിക്കുന്ന ഇത്തരം ജനപ്രതിനിധികളാണ് സാമൂഹ്യ സേവന മേഖലയെ മലീമസമാക്കുന്നതെന്നും പട്ടികജാതി കുടുംബത്തിന് വീട് നിര്‍മാണനത്തിന് അനുവദിച്ച തുക കൈകലാക്കി എന്ന് ഗുണഭോക്താവ് തന്നെ പരാതിപ്പെട്ട സഹചര്യത്തില്‍ പ്രസ്തുത മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിക്കാരനായ പഞ്ചായത്ത് അംഗത്തിന് പരിരക്ഷ നല്‍കുന്ന സി.പി.എം ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?