സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യാപാരി സംഘടന

കാസര്‍കോട്: (www.kasargodvartha.com 27.09.2018) വ്യാപാരികളുടെ ജില്ലാ കമ്മിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് കെ.വി.വി.ഇ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ബാങ്കിലെ ചില സാങ്കേതിക പ്രശ്‌നം കൊണ്ടാണ് ചെക്ക് മടങ്ങിയതെന്നും ആര്‍ ടി ജി എസ് പ്രകാരം ഫണ്ട് കൈമാറിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ജില്ലാ കുടുംബക്ഷേമ പദ്ധതിയില്‍ ഇതുവരെ അപേക്ഷിച്ച എല്ലാവര്‍ക്കും സഹായം നല്‍കിയിട്ടുണ്ടെന്നും പുതുതായി അപേക്ഷിച്ചവര്‍ക്ക് സഹായം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘടന പുതുതായി ആരംഭിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ കുടുംബ ധനസഹായ ഫണ്ടിനെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നില്‍ ഉള്ളതെന്ന് യോഗം വിലയിരുത്തി.



യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹ് മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.വി. ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലകുഞ്ഞി, സി യൂസഫ്ഹാജി, തോമസ് കാനാട്ട്, ശങ്കരനാരായണ മയ്യ, മുഹമ്മദ് റഫീഖ് കെ.ഐ., ജില്ലാ സെക്രട്ടറിമാരായ ഗിരീഷ് ചീമേനി, കെ.ജെ.സജി, എ.പ്രതേ്യാധനന്‍, ടി.എ. ഇല്ല്യാസ്, കെ. മണികണ്ഠന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ.എ.അസീസ്, സി.എച്ച്.ഷംസുദ്ദീന്‍, പി.പി.മുസ്തഫ, കെ.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related News:
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിക്കും സാമ്പത്തിക പ്രതിസന്ധി; ക്ഷേമ ചെക്കുകള്‍ പോലും മടങ്ങുന്നതായി പരാതി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Merchant-association, Merchant's association against allegation
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?