ഗോളില്‍ 'ആറാടി' സ്‌പെയിന്‍; ലോകകപ്പ് റണ്ണേഴ്‌സായ ക്രോയേഷ്യയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി
മാഡ്രിഡ്:(www.kvartha.com 12.09.2018) ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രയോഷ്യയെ തവിടുപൊടിയാക്കി സ്‌പെയിന്‍. ചൊവ്വാഴ്ച്ച നടന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരത്തില്‍ എണ്ണംപറഞ്ഞ ആറുഗോളുകള്‍ക്കാണ് കാളപ്പോരുകാര്‍ ക്രോട്ടുകളെ നിലംപരിശാക്കിയത്. ക്രോയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സ്‌പെയിനിനോട് വഴങ്ങിയത്.
മോഡ്രിചും റാകിറ്റിചും പെരിസിചും അടങ്ങിയ താരനിബിഡമായ ക്രൊയേഷ്യന്‍ നിരയെ കടലാസുപുലികളാക്കിയാണ് സ്‌പെയിന്‍ വിജയം പിടിച്ചത്. 24ാം മിനുട്ടില്‍ സൗള്‍ നിഗ്വസിലൂടെ സ്‌പെയിന്‍ ആദ്യഗോള്‍ കണ്ടെത്തി. പിന്നീട് അസെന്‍ഷ്യോയുടെ ഗോളും ക്രോയേഷ്യ ദാനമായി നല്‍കിയ സെല്‍ഫ് ഗോളും ചേര്‍ന്നപ്പോള്‍ ഹാഫ് ടൈമില്‍ ഗോള്‍നില 3-0.
രണ്ടാം പകുതിയില്‍ റോഡ്രിഗോ, ക്യാപ്റ്റന്‍ റാമോസ്, ഇസ്‌കോ എന്നിവരും സ്‌പെയിനിനായി വല കുലുക്കിയതോടെ ക്രോട്ടുകളുടെ പതനം പൂര്‍ണ്ണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Spain, News, Madrid, UEFA Nations League, UEFA Nations League: Historic win for Spain

Powered by Info News For You

Comments
Post a Comment