കൂര്‍ക്കയ്ക്ക് വിപണിയില്‍ വില നൂറ്; ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു
വടക്കഞ്ചേരി:(www.kvartha.com 21/09/2018) ഇടനിലക്കാര്‍ കൂര്‍ക്ക കൃഷിയിറക്കിയ പാവം കര്‍ഷകരെയും ചൂഷണം ചെയ്യുന്നു. ചെറിയ വിലയ്ക്കു വാങ്ങി വലിയ വിലയ്ക്കു മറിച്ചുകൊടുന്ന പതിവുശീലമാണ് കൂര്‍ക്ക കൃഷിക്കാരോടും ഇടനിലക്കാര്‍ കാണിക്കുന്നത്. ഈ സാഹചര്യം കൂര്‍ക്ക കര്‍ഷകരെ കടക്കെണിയിലേക്ക് തളളിയിരിക്കുന്നു. പൊതുവിപണിയില്‍ കൂര്‍ക്കയ്ക്ക് ഇപ്പോള്‍ 100 രൂപ വിലയുണ്ട്. പക്ഷെ കര്‍ഷകന് ലഭിക്കുന്നത് 60 മുതല്‍ 65 രൂപവരെ മാത്രം.
ആദ്യ വിളവെടുക്കുന്ന കര്‍ഷകര്‍ക്കാണ് ഈ വില കിട്ടുന്നത്. ലാഭം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്. കര്‍ഷകന് നഷ്ടക്കണക്കുകള്‍ മാത്രമാണ് മിച്ചം. വിളവെടുപ്പ് സക്രിയമാകുന്നതോടെ വില താഴും. മഴക്കെടുതിയില്‍ ഏക്കര്‍കണക്കിന് കൂര്‍ക്കപ്പാടങ്ങള്‍ ചീഞ്ഞ് നശിച്ചിരിക്കയാണ്. മഴയില്‍ കിഴങ്ങുകള്‍ ചീഞ്ഞു നശിച്ചതിനാല്‍ ഉത്പാദനം കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മിക്ക ഭാഗങ്ങളിലും കൂര്‍ക്ക നശിച്ചുപോയി ഉത്പാദനം കുറഞ്ഞത് വിപണിയില്‍ വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്കല്ല അതിന്റെ മെച്ചം. ഇടത്തട്ടുകാരും കച്ചവടക്കാരുമാണ് കൈമാറി വില്‍പന നടത്തി ലാഭം കൊയ്യുന്നത്. കര്‍ഷകരില്‍ നിന്ന് 6065 രൂപയ്ക്കടുക്കുന്ന കൂര്‍ക്ക് ഇടനിലക്കാര്‍ കച്ചവടക്കാര്‍ക്ക് 8085 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ 100-110 രൂപവരെ വിലയ്ക്കും വില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ വിളവെടുപ്പ് സമയത്ത് പൊതുവിപണിയില്‍ 80-100 രൂപയായിരുന്നു ഒരു കിലോ കൂര്‍ക്കയുടെ വില. പിന്നീട് വില താഴ്ന്ന് 20 രൂപ വരെയെത്തിയെങ്കിലും കര്‍ഷകര്‍ക്ക് നഷ്ടം വന്നിരുന്നില്ല. കഴിഞ്ഞ വിളവെടുപ്പുകാലത്ത് വിളയും വിലയും മോശമല്ലായിരുന്നു. അതിനാല്‍ ഭൂരിഭാഗം കര്‍ഷകരും ഒന്നാം വിള കൂര്‍ക്കയാണ് ചെയ്തിരിക്കുന്നത്. പുതുക്കോട്, മണപ്പാടം, കണക്കന്നൂര്‍, തെക്കേപ്പൊറ്റ, മഞ്ഞപ്ര, കണ്ണമ്പ്ര, തെന്നിലാപുരം, കഴനി, പാടൂര്‍ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് നെല്‍പാടങ്ങളാണ് കൂര്‍ക്കകൃഷി ചെയ്തിരിക്കുന്നത്. ചിലഭാഗങ്ങളില്‍ കൂര്‍ക്ക പൂവണിഞ്ഞ വിളവെടുപ്പിന് തയ്യാറായിരിക്കയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywprds: News, Kerala, Farmers, Plectranthus rotundifolius Rate Rs. 100 in Market

Powered by Info News For You

Comments
Post a Comment