സാംസങ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ബംഗലൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബംഗലൂരു: (www.kvartha.com 12.09.2018) ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ബംഗലൂരുവില്‍ തുറന്ന് സാംസങ് ഇന്ത്യ. ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമനായ സാംസങ് ഇക്കഴിഞ്ഞ ജൂലൈയില്‍ നോയിഡയില്‍ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി തുറന്നതിന് പിന്നാലെയാണിത്.

വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇത്തരം കൂടുതല്‍ സെന്ററുകള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായി സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്ദീപ് സിംഗ് അറിയിച്ചു.

National, Samsung, Bangaluru

ബ്രിഗേഡ് റോഡിലെ ഓപ്പറാ ഹൗസിലാണ് സാംസങ് മൊബൈല്‍ സെന്റര്‍ തുടങ്ങിയിരിക്കുന്നത്. സാംസങ് ഓപ്പറ ഹൗസ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 4 ഡി സ്വേ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈഫൈ സേവനവും ഇവിടെ ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: With this initiative, Samsung is looking forward to further cement its position in India. "We are looking at more number of such experience centres in the country. We are looking at covering all the big cities in India over a period of time with such centres," Mohandeep Singh, Senior Vice President, Mobile Business of Samsung India told IANS on the opening of Samsung Opera centre.

Keywords: National, Samsung, Bangaluru 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?