ഐആം ഫോര്‍ ആലപ്പി: പ്രചരണത്തിന് തുടക്കമായി തെലുങ്ക് അവതാരക നല്‍കിയത് എട്ടുലക്ഷം
ആലപ്പുഴ: (www.kvartha.com 17.09.2018) പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയെ കൈപിടിച്ചുയര്‍ത്തുന്നതിന് സഹായം സ്വീകരിക്കുന്നതിനായി ഐ.ആം ഫോര്‍ ആലപ്പി എന്ന പേരില്‍ ഫേസ്ബുക്ക് പ്രചരണത്തിന് തുടക്കമായി. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ ഫേസ്ബുക്ക് പേജും ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വീഡിയോ പേജും പ്രകാശനം ചെയ്തു.
ഫേസ്ബുക്കിലെ കുന്നുമ്മ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ അവസ്ഥ കണ്ട് തെലുങ്ക് അവതാരകയും നടിയുമായ സുമ എട്ടു ലക്ഷം രൂപ ഇതിന്റെ പുനര്‍നിര്‍മാണത്തിനായി സംഭാവനയായി നല്‍കി. ഒട്ടേറെ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട് സുമ. സബ് കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് ഐ ആം ഫോര്‍ ആലപ്പി പ്രചരണം.
മൂന്നു ലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ഒരു മഹാപ്രളയമാണ് കടന്നുപോയത്. അംഗനവാടികള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചു. ഫര്‍ണീച്ചറുകള്‍, വൈദ്യുതി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്ലംബ്ബിങ്ങ് കണക്ഷനുകള്‍ തുടങ്ങിയവയെല്ലാം പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്റെ ഒപ്പം നിന്നു I am For Alleppey എന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ഏവരേയും ക്ഷണിക്കുന്നതോടൊപ്പം ഇതൊരു വലിയ പ്രചരണമാക്കി വളര്‍ത്തുകയുമാണ് ഈ ഫേസ് ബുക്ക് പേജിലൂടെ. https://ift.tt/2peBRJa എന്ന പേജില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: I am for Alleppey Facebook campaign introduced, Alappuzha, News, Flood, Rain, Compensation, Facebook, Social Network, G Sudhakaran, Minister, Thomas Issac, Kerala.

Powered by Info News For You

Comments
Post a Comment