സാലറി ചലഞ്ചിനോട് നോ പറഞ്ഞവര്‍ക്ക് 'പണി' വന്നുതുടങ്ങി; പോലീസ് വകുപ്പില്‍ സ്ഥലംമാറ്റം

തിരുവനന്തപുരം: (www.kvartha.com 27.09.2018) പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാനുള്ള സാലറി ചലഞ്ചിനോട് മുഖം തിരിച്ചവര്‍ക്ക് 'പണി' വന്നുതുടങ്ങി. പോലീസ് വകുപ്പില്‍ വ്യാപക സ്ഥലംമാറ്റമാണ് ഇതേതുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വകുപ്പില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പോലീസുകാരെ പ്രതികാര നടപടിയുടെ ഭാഗമായി മലപ്പുറം എംഎസ്പി ക്യാമ്പിലേക്ക് മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഒമ്പത് ഹവില്‍ദാര്‍മാരുള്‍പ്പെടെ സാലറി ചലഞ്ചിന് വിസമ്മതിച്ച 14 പേരെയാണ് മലപ്പുറത്തെ ദ്രുതകര്‍മ്മ സേനയിലേക്ക് മാറ്റിയത്. എസ്എപി ക്യാമ്പില്‍ നിന്ന് മുന്നൂറോളം പേര്‍ വിസമ്മതപത്രം നല്‍കിയതിന്റെ പ്രതികാരമാണിതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് 40 പേരെ മലപ്പുറത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട ഒമ്പത് ഹവില്‍ദാര്‍മാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞവരാണ്. കൂടാതെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

വിസമ്മതപത്രം നല്‍കിയതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ തെളിവാണെന്ന് യുഡിഎഫ് അനുകൂല സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിച്ചു. ഏറ്റവും ജൂനിയറായവരെ എല്ലാ വര്‍ഷവും സ്ഥലം മാറ്റുക പതിവാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. സ്ഥലം മാറ്റിയതില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറായവരുമുണ്ട്. എന്നാല്‍ സ്ഥലം മാറ്റിയ ഒമ്പതു ഹവില്‍ദാര്‍മാരേക്കാള്‍ ജൂനിയറായവര്‍ ഇപ്പോഴും പേരൂര്‍ക്കട ക്യാമ്പിലുണ്ടെന്നും ആരോപണമുണ്ട്.

Keywords: Kerala, Thiruvananthapuram, News, Police, Salary, Police, Malappuram, Flood, Police officers transferred from Peroorkada ASP camp to Malappuram MSP  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?